video: പാലത്തില്‍ നിന്ന് മണിമലയാറ്റിലേക്ക് ചാടി ഒഴുക്കിൽപ്പെട്ട കടത്തുവള്ളം പിടിച്ചുകെട്ടുന്ന ദൃശ്യം - Drifting ferry
🎬 Watch Now: Feature Video
പത്തനംതിട്ട: കനത്ത മഴയിൽ കുത്തിയൊഴുകുന്ന മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട കടത്തുവള്ളം പിടിച്ചുകെട്ടുന്ന ദൃശ്യങ്ങൾ വൈറൽ. കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് ഉടമസ്ഥതയിൽ ഉള്ള വള്ളമാണ് കഴിഞ്ഞ ദിവസം കുത്തൊഴുക്കിൽ കെട്ടു പൊട്ടി ഒഴുകി പോയത്. കല്ലൂപ്പാറ കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നതിനെ തുടർന്നാണ് ഇവിടെ കടത്തുവള്ളം ഏർപ്പെടുത്തിയത്. മൂന്നു കിലോമീറ്ററോളം മണിമലയാറ്റിലൂടെ ഒഴുകിപ്പോയ വള്ളമാണ് തിരികെ കരയ്ക്ക് എത്തിച്ചത്.
വിവരം അറിഞ്ഞ കടത്തുകാരനും സുഹൃത്തും പുറമറ്റം ഇരുമ്പു പാലത്തിൽ എത്തി അവിടെ നിന്ന് ആറ്റിലേക്ക് ചാടിയാണ് വള്ളം പിടിച്ചെടുത്തത്. വള്ളം തിരികെ കരയിലെത്തിക്കുന്നതിന്റെ സഹസിക ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഒരു മണിക്കൂറോളം സമയം എടുത്താണ് വള്ളം തിരികെ കരയിലെത്തിച്ചത്. സഹായത്തിന് നാട്ടുകാരും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇവരില്‍ ഒരാൾ എടുത്ത വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
മഴയില്‍ മുങ്ങി മല്ലപ്പള്ളി: മഴ ശക്തമായതിനെ തുടർന്ന് രണ്ട് ദിവസമായി മണിമലയാർ കരകവിഞ്ഞ് ഒഴുകുകയാണ്. തിരുവല്ലയില്‍ വിവിധ പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. 218 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മല്ലപ്പള്ളി ടൗണിലും വെള്ളം കയറിയിട്ടുണ്ട്.