Kudumbashree School Student Viral Video എനിക്ക് സ്‌കൂളിൽ പോകണ്ടമ്മേ... കുടുംബശ്രീ അംഗങ്ങളുടെ 'തിരികെ സ്‌കൂളിലേക്ക്' വീഡിയോ വൈറൽ - kudumbashree school student acting Video
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/10-10-2023/640-480-19726396-thumbnail-16x9-kudumbasree.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Oct 10, 2023, 7:24 AM IST
പത്തനംതിട്ട : എനിക്ക് സ്‌കൂളിൽ പോകണ്ടേ... പേടിയാണേ... അമ്മേ എനിക്ക് പോകണ്ടമ്മേ, കരയാതെ സ്‌കൂളിൽ പോ മോളെ... മോൾക്ക് പായസം തരാം... മിഠായി തരാം... സ്‌കൂളിൽ പോകാൻ മടി കാണിച്ചിരുന്ന പഴയകാല ഓർമകളിലേക്ക് ഇറങ്ങി നടന്നപ്പോൾ അവർ മനസുകൊണ്ട് സ്‌കൂൾ കുട്ടികളായി. കുടുംബശ്രീയുടെ (kudumbashree) തിരികെ സ്‌കൂളിലേക്ക് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ഏഴുമറ്റൂർ പഞ്ചായത്തിലെ അഞ്ച് മുതൽ എട്ട് വരെയുള്ള വാർഡുകളിലെ കുടുംബശ്രീ അംഗംങ്ങൾ സംഘടിപ്പിച്ച പരിപാടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കയ്യടി നേടുന്നത് (kudumbashree Viral Video). സ്‌കൂളിലേക്ക് പോകാൻ മടി കാണിക്കുകയും വാശി പിടിച്ച് പിന്നോട്ട് പോകാൻ ശ്രമിക്കുകയും ചെയ്യുന്ന കുട്ടിയുടെ വേഷം ഒരു കുടുംബശ്രീ അംഗം ഭംഗിയായി കൈകാര്യം ചെയ്യുമ്പോൾ അമ്മ വേഷത്തിലും അധ്യാപകരുടെ വേഷത്തിലും മറ്റ് അംഗങ്ങൾ അഭിനയിച്ച് തകർക്കുന്നതാണ് വൈറലായ ദൃശ്യങ്ങളിലുള്ളത്. മധുരം നൽകിയും മറ്റ് വാഗ്‌ദാനങ്ങൾ നൽകിയും ഒരു കുട്ടിയെ ക്ലാസ് മുറിയിൽ പിടിച്ചിരുത്താൻ കാണിക്കുന്ന ശ്രമമാണ് വീഡിയോയുടെ പശ്ചാത്തലം. തടിയൂർ ഗവ എൽ പി സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്.