Kannur Squad First Day Response | ആദ്യ ദിനത്തിൽ കണ്ണൂർ സ്ക്വാഡിന് മികച്ച പ്രതികരണം ; ചിത്രം ബ്ലോക്ക്ബസ്റ്ററാകുമെന്ന് പ്രേക്ഷകർ - മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 28, 2023, 5:22 PM IST

എറണാകുളം:കണ്ണൂർ സ്ക്വാഡിന്‍റെ (Mammootty Movie Kannur squad) ആദ്യ ഷോയ്‌ക്ക്‌ ശേഷം മികച്ച പ്രതികരണവുമായി പ്രേക്ഷകർ. മമ്മൂട്ടിയുടെ മികച്ച പ്രകടനത്തെ കുറിച്ച്‌ വാതോരാതെ പ്രശംസിച്ച്‌ ആരാധകർ. നടൻ അസീസ് നെടുമങ്ങാടിന്‍റെ കരിയർ ബെസ്റ്റ് പ്രകടനം എന്നാണ്‌ പ്രേക്ഷകരുടെ അഭിപ്രായം. സുഷിന്‍ ശ്യാമിന്‍റെ സംഗീത സംവിധാനം എടുത്തുപറയേണ്ട മികവുകളിൽ ഒന്നാണ്‌. മറ്റ് താരങ്ങളും ഗംഭീര പ്രകടനം കാഴ്‌ചവച്ച്‌ സിനിമ ഏറെ മികച്ചതാക്കി. സിനിമയുടെ ടെക്‌നിക്കൽ പെർഫെക്ഷൻ (Kannur Squad First day Response ) എടുത്തുപറയേണ്ട വസ്‌തുതയാണ് - പ്രേക്ഷകര്‍ പറയുന്നു. പ്രധാനകഥാപാത്രമായ പൊലീസ് ഉദ്യോഗസ്ഥൻ ഒരു സാധാരണ ഇൻസ്പെക്‌ടർ റാങ്കിലുള്ള ആളാണ്. അയാൾക്കും അയാളുടെ ടീമിനും ജോലിയുടെ ഭാഗമായി ഒരു മിഷൻ ഏറ്റെടുക്കേണ്ടി വരുന്നുവെന്നതാണ് കഥാസംഗ്രഹം. അമാനുഷികമായ തട്ടുപൊളിപ്പൻ ആക്ഷൻ രംഗങ്ങളും മസാലയും ഈ ചിത്രത്തിലില്ലെങ്കിലും ആളുകളെ പിടിച്ചിരുത്താൻ കഴിയുന്നുണ്ട്. യഥാർഥ ജീവിതത്തിൽ നിന്ന് ഉൾക്കൊണ്ടതുകൊണ്ടുതന്നെ തികച്ചും സത്യസന്ധമായി കഥ പറയാനാണ് ശ്രമിച്ചിട്ടുള്ളത്. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളിൽ ഒന്നാണെന്ന് മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. മുഹമ്മദ് റാഫിയും റോണി ഡേവിഡും തിരക്കഥ (screen play) എഴുതിയ ചിത്രം സംവിധാനം (direction) ചെയ്‌തിരിക്കുന്നത് നവാഗതനായ റോബി വർഗീസ് ആണ്. മമ്മൂട്ടി കമ്പനിയാണ്‌ ചിത്രത്തിന്‍റെ നിർമ്മാണം. കണ്ണൂർ സ്ക്വാഡിന്‍റെ തിരക്കഥാകൃത്തുക്കളിൽ ഒരാളും നടനുമായ റോണി ഡേവിഡ്, നടൻ, സജിൻ ചെറുകയിൽ ഒപ്പം ആരാധകരും പ്രേക്ഷകരും ആദ്യ ഷോയ്ക്ക് ശേഷം ചിത്രത്തെക്കുറിച്ച് പ്രതികരിക്കുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.