Grape Farming Crisis Cumbum : പ്രതികൂല കാലാവസ്ഥയും വിലത്തകര്‍ച്ചയും ; കമ്പത്തെ മുന്തിരി കൃഷി പ്രതിസന്ധിയില്‍
🎬 Watch Now: Feature Video
Published : Aug 25, 2023, 1:55 PM IST
ഇടുക്കി : കേരള - തമിഴ്‌നാട്(Tamilnadu) അതിര്‍ത്തി മേഖലയായ കമ്പത്തെ(cumbum), ഭൗമസൂചിക പദവി ലഭിച്ച മുന്തിരി കൃഷി(Grape Farming) പ്രതിസന്ധിയിൽ. പ്രതികൂല കാലാവസ്ഥയും വിലത്തകർച്ചയുമാണ് കർഷകർക്ക് തിരിച്ചടിയാകുന്നത് (Grape Farming Crisis Cumbum). തമിഴ്‌നാട്ടില്‍ കമ്പം മേഖലയിലാണ് മുന്തിരി കൃഷി വ്യാപകമായുള്ളത്. കമ്പം - കുമളി റോഡിന് ഇരുവശവും സമൃദ്ധമായി വിളഞ്ഞിരുന്ന മുന്തിരി പാടങ്ങൾ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്. വിനോദ സഞ്ചാരികളുടെ(Tourists) വരവ് കൂടിയതോടെ കൃഷി വ്യാപിച്ചു. എന്നാൽ കാലാവസ്ഥ മാറ്റവും വിലയിടിവും കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. ഇപ്പോൾ ഒരു കിലോ മുന്തിരിക്ക് 100 രൂപയാണ് വില. വിളവെടുപ്പ് സീസൺ തുടങ്ങിയാൽ ഇത് 30 രൂപയിൽ താഴെയാകും. പല കർഷകരും ഇപ്പോൾ മുന്തിരി കൃഷി ഉപേക്ഷിക്കുകയാണ്. ചിലർ മുന്തിരി ചെടികൾ വെട്ടിമാറ്റി പച്ചക്കറി കൃഷി തുടങ്ങി. ഇത്തരത്തില്‍ പിടിച്ചുനിൽക്കാന്‍ ബദൽ മാർഗങ്ങൾ തേടുകയാണ് കർഷകർ. അതേസമയം, ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കമ്പത്തെ കറുത്ത മുന്തിരിക്ക് ഭൗമസൂചിക പദവി ലഭിച്ചിരുന്നു. കയറ്റുമതിയിൽ മുൻപന്തിയിൽ ഉള്ള കമ്പത്തെ കറുത്ത മുന്തിരിക്ക് ഭൗമസൂചിക പദവി നൽകണമെന്നത് കർഷകരുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു.