മലപ്പുറം: കേരളത്തിലെ ആദ്യ പാൽപ്പൊടി നിർമ്മാണ ഫാക്‌ടറി മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. മലപ്പുറത്തെ മൂർക്കനാടാണ് മിൽമയുടെ പാൽപ്പൊടി നിർമ്മാണ ഫാക്‌ടറി ഉദ്‌ഘാടനം ചെയ്‌തത്. ഫാക്‌ടറിയിൽ നിർമ്മിക്കുന്ന ഉല്‍പന്നങ്ങളും വിപണിയിലിറങ്ങും. തുടർന്ന് മൂല്യവർധിത ഉല്‍പന്നങ്ങൾ വിപണിയിലിറക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രമുഖ കമ്പനിയായ ടെട്രാപാക്കാണ് ഫാക്‌ടറിയുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 13.3 കോടി രൂപ ചെലവിൽ നിർമ്മിച്ചിരിക്കുന്ന ഫാക്‌ടറിയുടെ ഉൽപ്പാദനശേഷി പത്ത് ടണ്‍ ആണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രതിദിനം ഒരുലക്ഷം ലിറ്റർ പാൽ പൊടിയാക്കി മാറ്റാനാവും സൂപ്പർ വൈസറി കൺട്രോൾ ആൻഡ് ഡാറ്റാ അക്വിസിഷൻ എസ്‌സിഎഡിഎ സംവിധാനം വഴി ഉൽപ്പാദനപക്രിയ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഫാക്‌ടറി നിലവിൽ വരുന്നതോടെ പ്രതികൂല സാഹചര്യങ്ങളിൽ മിച്ചം വരുന്ന പാൽ നശിച്ചു പോകാതെ പൊടിയാക്കി മാറ്റാൻ കേരളത്തിൽ തന്നെ സൗകര്യമുണ്ടാകും. ഇതുവഴി ക്ഷീരകർഷകർ സംഭരിക്കുന്ന മുഴുവൻ പാലിനും വിപണി കണ്ടെത്താൻ സാധിക്കും. മിൽമയുടെ പാൽപ്പൊടി നിർമ്മാണ ഫാക്‌ടറി കേരളത്തിൻ്റെ ക്ഷീരോൽപാദന മേഖലക്ക് ഊർജ്ജമായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: സൈബർ തട്ടിപ്പുകളുടെ മാസ്റ്റർ ബ്രെയിൻ; രംഗന്‍ ബിഷ്‌ണോയിയെ താവളത്തില്‍ കേറി പൂട്ടി കേരള പൊലീസ് - MASTERMIND OF CYBER CRIMES ARRESTED