ETV Bharat / state

പുകവലിക്കാരിലും മദ്യപിക്കുന്നവരിലും മാത്രമല്ല, ക്ഷയരോഗം ആർക്കും വരാം...!; കൂടുതൽ രോഗികൾ എറണാകുളത്തും കോഴിക്കോടും - TUBERCULOSIS SYMPTOMS PRECAUTIONS

കേരളത്തില്‍ ഒരുവര്‍ഷം 22000 ക്ഷയ രോഗികള്‍. ഇന്ത്യയില്‍ നിലവില്‍ 28 ലക്ഷം രോഗികളും ലോകത്ത് ഒരുകോടിയോളം രോഗികളും. കണക്കുകള്‍ ഞെട്ടിക്കുന്നത്.

TUBERCULOSIS PATIENTS IN KERALA  TUBERCULOSIS PATIENTS IN INDIA  TUBERCULOSIS TREATMENT  HOW TO IDENTIFY TUBERCULOSIS
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 12, 2025, 1:34 PM IST

കാസർകോട് : പുകവലിക്കുന്നവരിലും മദ്യപിക്കുന്നവരിലും മാത്രമാണ് ക്ഷയ രോഗം വരുന്നത് എന്ന് കരുതുന്നുണ്ടോ? എങ്കിൽ തെറ്റി. ഇവർക്ക് കൂടാതെ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ക്ഷയ രോഗം വന്നേക്കാം.

ഓരോ വർഷവും കേരളത്തിൽ ഏതാണ്ട് 22000 ടിബി രോഗികൾ ഉണ്ടാകുന്നു എന്നാണ് കണക്ക്. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ക്ഷയ രോഗികൾ കൂടുതലെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ഇന്ത്യയിൽ 28 ലക്ഷം രോഗികളും, ലോകത്ത് ഒരു കോടിയോളം രോഗികളും ഉണ്ടെന്നാണ് ആരോഗ്യ വിഭാഗത്തിന്‍റെ കണക്ക്.

ക്ഷയ രോഗികളിൽ 22 ശതമാനം ഇന്ത്യയിൽ ആണ്. രാജ്യത്ത് ബിഹാറിലും ഉത്തർപ്രദേശിലുമാണ് ക്ഷയ രോഗികൾ കൂടുതൽ ഉള്ളത്. കാസർകോട് ജില്ലയിൽ 752 പേർ ചികിത്സയിലുണ്ട്. ഇതിൽ 255 സ്ത്രീകളും, പുരുഷന്മാർ 497 ഉം ആണ്.

TUBERCULOSIS PATIENTS IN KERALA  TUBERCULOSIS PATIENTS IN INDIA  TUBERCULOSIS TREATMENT  HOW TO IDENTIFY TUBERCULOSIS
Tuberculosis Representative Image (GettyImages)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ലക്ഷണങ്ങൾ കാണിച്ചാലും ടെസ്റ്റ്‌ ചെയ്യാത്തതാണ് ആരോഗ്യ പ്രവർത്തകരെ കുഴക്കുന്നത്. ചികിത്സിച്ചാൽ പൂർണമായും ഭേദമാകുന്ന രോഗമാണ് ക്ഷയം. കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാമെന്നും ടിബി കാസർകോട് ഓഫിസർ ഡോക്‌ടർ ആരതി പറഞ്ഞു.

ചുമ മാത്രമല്ല രാത്രികാലങ്ങളിൽ ഉണ്ടാകുന്ന പനിയും വിറയലും, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞു വരിക, വിശപ്പില്ലായ്‌മ... ഇവയെല്ലാം ക്ഷയ രോഗത്തിന്‍റെ ലക്ഷണം ആയേക്കാം. രോഗപ്രതിരോധ ശേഷി കൂടുതൽ ഉള്ളവർക്ക് രോഗം വരാനുള്ള സാധ്യത കുറവാണ്. രോഗാണുക്കൾ ശരീരത്തിൽ ഉണ്ടെങ്കിലും മാസങ്ങളോ വർഷങ്ങളോ എടുത്താണ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയുള്ളൂ.

രോഗം ബാധിച്ച് മരിച്ചവരിൽ കൂടുതലും ഭാരക്കുറവ് ഉള്ളവരാണ്. ബോധവത്‌കരണ പരിപാടികൾ ആരോഗ്യ വകുപ്പ് നടത്തുമ്പോഴും പലരും തങ്ങൾക്ക് ക്ഷയം ഇല്ല എന്ന് പറഞ്ഞു ടെസ്റ്റ്‌ ചെയ്യാറില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. എന്നാൽ മറ്റു രോഗങ്ങളുമായി ആശുപത്രികളിൽ എത്തി ടെസ്റ്റ്‌ ചെയ്യുമ്പോഴാണ് ക്ഷയ രോഗം കണ്ടെത്തുന്നത്. അപ്പോഴേക്ക് ചിലപ്പോൾ മറ്റുള്ളവരിലേക്ക് പടർന്നിട്ടുണ്ടാകാം അല്ലെങ്കിൽ രോഗം മൂർച്ഛിച്ചേക്കാം. രോഗം ഭേദമായവരിലും ചില സാഹചര്യങ്ങളിൽ ക്ഷയം വീണ്ടും വന്നേക്കാം.

നിങ്ങളുടെ വീടുകളിൽ ക്ഷയ രോഗികൾ ഉണ്ടോ?

കുടുംബത്തിൽ ക്ഷയ രോഗികൾ ഉണ്ടെങ്കിൽ ആശങ്കപ്പെടേണ്ട. കൃത്യമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചാൽ മതിയാകും. ആരോഗ്യ പ്രവർത്തകർ ഈ വീട് കൃത്യമായി നിരീക്ഷിക്കും. ക്ഷയ രോഗികൾ ചികിത്സാ കഴിഞ്ഞ് വീട്ടിൽ എത്തിയാൽ അവർക്കുള്ള നിർദേശങ്ങൾ ഡോക്‌ടർമാർ നൽകുന്നുണ്ട്.

മാസ്‌ക് ധരിക്കുക, തുപ്പാതിരിക്കുക അങ്ങനെ ഉള്ള നിർദേശങ്ങളാണ് പ്രധാനപ്പെട്ടത്. ക്ഷയ രോഗികൾ ഉള്ള വീട്ടിൽ അഞ്ചു വയസിനു താഴെ ഉള്ള കുട്ടികൾക്ക് മൂന്നു മാസത്തെ പ്രതിരോധ ചികിത്സ ഉണ്ടാകും. അഞ്ചു വയസിനു മുകളില്‍ ഉള്ളവർക്കു രക്ത പരിശോധന നടത്തും.

നല്ല ഭക്ഷണം കൊടുക്കുക

ക്ഷയ രോഗം ബാധിച്ചവർക്ക് ശരീര ഭാരം കുറയാറുണ്ട്. ഇത് മരണത്തിലേക്ക് വരെ നയിക്കുന്നു. അതുകൊണ്ട് തന്നെ ഇവർക്ക് പോഷകാഹാരം നൽകേണ്ടതുണ്ട്. പ്രോട്ടീനും മറ്റു ഭക്ഷണങ്ങളും നൽകുക. എല്ലാ പഞ്ചായത്തും സൗജന്യമായി ഇത് നടത്തി വരാറുണ്ട്.

ക്ഷയ രോഗം ലക്ഷണങ്ങൾ

  • രണ്ടാഴ്‌ചയിലധികം നീണ്ടു നിൽക്കുന്ന ചുമ
  • രാത്രികാലങ്ങളിൽ ഉണ്ടാകുന്ന പനി, വിറയൽ
  • ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞു വരിക
  • രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം
  • വിശപ്പില്ലായ്‌മ

എങ്ങനെ പടരുന്നു

ക്ഷയ രോഗം വായുവിലൂടെ ആണ് പടരുന്നത്. ശ്വാസകോശ ക്ഷയ രോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്നും ഒരു വർഷം 10 മുതൽ 15 പേർക്ക് വരെ രോഗം പടരാൻ സാധ്യത ഉണ്ട്.

രോഗ നിർണയം

കഫ പരിശോധന, എക്‌സ്‌റേ പരിശോധന, സിബി നാറ്റ് എന്ന നൂതന ജനിതക സാങ്കേതിക വിദ്യ.

ചികിത്സ പൂർണമായും സൗജന്യമാണ്

ക്ഷയരോഗ നിർണയവും ചികിത്സയും പൂർണമായും സൗജന്യമാണ്. പുകവലി മദ്യപാനം തുടങ്ങിയ ശീലങ്ങൾ ക്ഷയ രോഗ ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നതിനാൽ ഈ ശീലങ്ങൾ ഉപേക്ഷിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാലകൊണ്ട് മറച്ചു പിടിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്യുക.

Also Read: പ്രമേഹം എങ്ങനെയാണ് അര്‍ബുദത്തെ വഷളാക്കുന്നത്? ശാസ്‌ത്ര ലോകത്ത് വൻ വഴിത്തിരിവ്, നിര്‍ണായക കണ്ടെത്തല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.