ഹൈദരാബാദ്: തങ്ങളുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റായ ഔഡി ആർഎസ് ക്യു 8 അവതരിപ്പിക്കാനൊരുങ്ങി ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ഔഡി. തങ്ങളുടെ പുതിയ കാർ ഫെബ്രുവരി 17ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഔഡി Q8 മോഡൽ ഇന്ത്യയിലെത്തുന്നത്. ഔഡി ആർഎസ് ക്യു 8 മോഡലിൽ നിന്നും കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഔഡി ആർഎസ് ക്യു 8 എത്തുകയെന്നാണ് സൂചന. എന്നിരുന്നാലും ഓഡി ക്യു 8നേക്കാൾ ബോൾഡ് എക്സ്റ്റീരിയർ ഡിസൈനാണ് ഔഡി ആർഎസ് ക്യു 8ന് നൽകിയിരിക്കുന്നത്. പ്രതീക്ഷിക്കാവുന്ന മറ്റ് സവിശേഷതകളും വിലയും നോക്കാം.
പുതിയ ഫെയ്‌സ്‌ലിഫ്റ്റിന്‍റെ എക്‌സ്റ്റീരിയർ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 3D ഹണികോമ്പ് പാറ്റേണുള്ള ബ്ലാക്ക് ഗ്രില്ലും ഫ്രണ്ട് ലിപ്പിലും എയർ വെന്‍റുകളിലും കാർബൺ-ഫൈബർ ഘടകങ്ങളും കാണാം. എൽഇഡി മാട്രിക്‌സ് ഹെഡ്‌ലൈറ്റുകളും ഒഎൽഇഡി ടെയിൽലൈറ്റുകളും ആണ് ലൈറ്റിങിനായി നൽകിയിരിക്കുന്നത്. 22 ഇഞ്ച് അലോയ് വീലുകൾ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. 23 ഇഞ്ചിന്‍റെ അലോയ് വീലുകളുള്ള ഓപ്‌ഷനും ലഭ്യമാണ്.
ഡ്രൈവർ കേന്ദ്രീകൃത ലേഔട്ടാണ് വാഹനത്തിന് നൽകിയിരക്കുന്നത്. സുഖകരമായ ഡ്രൈവിങിനായി എല്ലാ സജ്ജീകരണങ്ങളും ആർഎസ് ക്യു 8ൽ ഒരുക്കിയിട്ടുണ്ട്. ആർഎസ് ഡ്രൈവ് മോഡുകൾ ആക്‌സസ് ചെയ്യുന്നത് കൂടുതൽ സുഖകരമാക്കുന്നതിന് ഡ്യുവൽ സ്‌ക്രീൻ സെന്‍റർ കൺസോൾ നൽകിയിട്ടുണ്ട്. പിൻസീറ്റിലിരിക്കുന്നവർക്ക് 4-സോൺ ക്ലൈമറ്റ് കൺട്രോളും ലഭിക്കും.
ഔഡിയുടെ പുതുതായി വരുന്ന ഫെയ്‌സ്‌ലിഫ്‌റ്റിന്‍റെ എഞ്ചിൻ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 4.0 ലിറ്റർ ട്വിൻ-ടർബോ വി8 എഞ്ചിനാണ് നൽകിയിരിക്കുന്നത്. 631 ബിഎച്ച്‌പി പവറും 850 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് ഈ എഞ്ചിൻ. സാധാരണ ഓഡി ആർഎസ് ക്യു8 എസ്‌യുവിയേക്കാൾ കൂടുതൽ കരുത്തിലാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വരുന്നത്. ഔഡി ആർഎസ് ക്യു 8 ഫെയ്‌സ്‌ലിഫ്റ്റിന് 39 ബിഎച്ച്‌പി പവറും 50 എൻഎം ടോർക്കും അധികം ഉത്‌പാദിപ്പിക്കാനാകും. ഇത് വാഹനത്തിന്‍റെ പെർഫോമൻസ് കൂട്ടുമെന്നതിൽ സംശയമില്ല. 3.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും 305 കിലോമീറ്റർ വരെ ടോപ്പ് സ്‌പീഡ് കൈവരിക്കാനും സഹായിക്കും.
ഔഡി Q8ന്‍റെ വില 1.7 കോടി രൂപ ആയതിനാൽ തന്നെ ഔഡി ആർഎസ് ക്യു 8 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ഏകദേശം 2 കോടി രൂപ വില പ്രതീക്ഷിക്കാം. ലംബോർഗിനി ഉറുസ് എസ്ഇ, പോർഷെ കയെൻ ജിടിഎസ് തുടങ്ങിയ ഉയർന്ന പ്രകടനം കാഴ്‌ചവെയ്‌ക്കുന്ന എസ്‌യുവികളുമായി ആയിരിക്കും വരാനിരിക്കുന്ന ഔഡി ആർഎസ് ക്യു8 ഇന്ത്യൻ വിപണിയിൽ മത്സരിക്കുക.
Also Read:
- ആക്‌ടിവയെ വെല്ലാൻ പുതിയ സുസുക്കി ആക്‌സസ് 125: വില 81,700 രൂപ
- കരുത്തൻ എഞ്ചിനുമായി റോയൽ എൻഫീൽഡിന്‍റെ സ്‌ക്രാം 440: വില 2.08 ലക്ഷം
- ബാറ്ററി തീർന്നാൽ സോളാറിൽ ഓടും: കിലോ മീറ്ററിന് ചെലവ് വെറും 50 പൈസ!! സോളാർ ഇലക്‌ട്രിക് കാർ വരുന്നു...
- ഫുൾ ചാർജിൽ 102 കിലോമീറ്റർ, ചാർജ് കഴിഞ്ഞാൽ ബാറ്ററി ഊരിമാറ്റി വേറെ ഘടിപ്പിക്കാം: ആക്‌ടിവയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തിക്കഴിഞ്ഞു മക്കളേ...
- സാംസങ് ഗാലക്‌സി എസ് 25 അൾട്രയിൽ വിലയ്‌ക്കനുസരിച്ചുള്ള അപ്‌ഗ്രേഡുകളുണ്ടോ? എസ് 24 അൾട്രയുമായി താരതമ്യം ചെയ്യാം...