ETV Bharat / health

ദിവസേന വെറും 5 എണ്ണം കഴിച്ചാൽ മതി; പിസ്‌ത നൽകുന്ന ഫലങ്ങൾ അത്ഭുതപ്പെടുത്തും - HEALTH BENEFITS OF PISTA

പോഷക സമൃദ്ധമാണ് പിസ്‌ത. പതിവായി പിസ്‌ത കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം

HEALTH BENEFITS OF PISTACHIO NUT  BENEFITS OF EATING PISTA EVERYDAY  പിസ്‌തയുടെ ആരോഗ്യ ഗുണങ്ങൾ  PISTACHIO NUT HEALTH BENEFITS
Pistachio (Freepik)
author img

By ETV Bharat Health Team

Published : Jan 12, 2025, 1:35 PM IST

രോഗ്യ ഗുണങ്ങൾ ഏറെയുള്ള ഡ്രൈ നട്‌സാണ് പിസ്‌ത. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈബർ, വിറ്റാമിൻ ബി 6, വിറ്റാമിൻ ഇ, കെ, സി പൊട്ടാസ്യം, മഗ്നീഷ്യം, ചെമ്പ് തുടങ്ങീ പോഷകങ്ങളാൽ സമ്പുഷ്‌ടമാണിത്. പതിവായി പിസ്‌ത കഴിക്കുന്നതിലൂടെ കാർബോഹൈഡ്രേറ്റിന്‍റെ ഉപഭോഗം കുറയ്ക്കാനും അമിത വിശപ്പ് തടയാനും സധിക്കും. പ്രീ ഡയബറ്റിക് അവസ്ഥയിലുള്ള ആളുകൾ ദിവസേന പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനും മുമ്പ് 30 ഗ്രാം പിസ്‌ത കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഗുണം ചെയ്യുമെന്ന് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. സ്ഥിരമായി മിതമായ അളവിൽ പിസ്‌ത കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.

ഹൃദയാരോഗ്യം

പിസ്‌തയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉയർന്ന അളവിലുള്ളതിനാൽ ഹൃദയാരോഗ്യം നിലനിർത്താനും പിസ്‌ത ഗുണം ചെയ്യും.

ശരീരഭാരം നിയന്ത്രിക്കും

കലോറി കൂടുതലാണെങ്കിലും മിതമായ അളവിൽ പിസ്‌ത കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ദി ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ നടത്തിയ ഒരു പഠനം കണ്ടെത്തി. ഉയർന്ന അളവിൽ ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് കുറയ്ക്കാനും അമിതഭക്ഷണം കഴിക്കുന്നത് ഇല്ലാതാക്കാനും സഹായിക്കും.

ദഹനം മെച്ചപ്പെടുത്തും

നാരുകളുടെ മികച്ച ഉറവിടമാണ് പിസ്‌ത. ഇത് ദഹനത്തെ പിന്തുണയ്ക്കുകയും കുടലിലെ നല്ല ബാക്‌ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മൊത്തത്തിലുള്ള ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പിസ്‌ത ഫലം ചെയ്യും.

ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ

ല്യൂട്ടിൻ, സിയാക്‌സാന്തിൻ, വിറ്റാമിൻ ഇ, കരോട്ടിനോയിഡുകൾ, എന്നീ വിവിധ ആൻ്റി ഓക്‌സിഡൻ്റുകൾ പിസ്‌തയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരകോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.

കണ്ണിൻ്റെ ആരോഗ്യം

കണ്ണിൻ്റെ ആരോഗ്യത്തെ സഹായിക്കുന്ന ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്നീ ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് പിസ്‌ത. കാഴ്‌ച വര്‍ദ്ധിപ്പിക്കാനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനിൽ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കും.

പ്രതിരോധശേഷി വർദ്ധിപ്പിക്കും

വിറ്റാമിൻ ഇ ഉൾപ്പെടെയുള്ള ശക്തമായ ആൻ്റി ഓക്‌സിഡൻ്റുകൾ പിസ്‌തയിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും അണുബാധകൾ, രോഗങ്ങൾ എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും സഹായിക്കും.

ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ

പിസ്‌തയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ ഉൾപ്പെടെയുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിട്ടുമാറാത്ത വീക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് ദി ജേണൽ ഓഫ് ന്യൂട്രീഷണൽ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തിൽ പറയുന്നു. ഹൃദ്രോഗം, പ്രമേഹം, കാൻസർ എന്നീ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.

എല്ലുകളുടെ ആരോഗ്യം

പിസ്‌തയിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, ഫോസ്‌ഫറസ്, കാൽസ്യം എന്നിവ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കും. ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയാനും മൊത്തത്തിലുള്ള എല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും പിസ്‌ത കഴിക്കുന്നത് നല്ലതാണ്.

തലച്ചോറിന്‍റെ ആരോഗ്യം

പിസ്‌തയിലെ വിറ്റാമിൻ ബി 6, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുമെന്ന് ദി ജേർണൽ ഓഫ് ന്യൂട്രീഷനിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയ ന്യൂറോ ട്രാൻസ്‌മിറ്ററുകളുടെ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : കൊളസ്‌ട്രോളും പ്രമേഹവും നിയന്ത്രിക്കാൻ കഴിക്കാം ഈ സൂപ്പർഫുഡ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.