പ്രയാഗ്‌രാജ്: മഹാ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിൽ എത്തുന്ന സന്യാസിമാർക്കിടയിൽ ശ്രദ്ധാകേന്ദ്രമാകുന്നത് ശ്രാവൺ പുരി എന്ന കുട്ടി സന്യാസിയാണ്. വെറും മൂന്ന് വയസു മാത്രമാണ് ശ്രാവൺ പുരിയുടെ പ്രായം. കേവലം മൂന്ന് മാസം പ്രായമുള്ളപ്പോളാണ് ശ്രാവൺ പുരിയെ മാതാപിതാക്കൾ ഹരിയാനയിലെ ഫത്തേഹാബാദിലുള്ള ദേരാ ബാബ ശ്യാംപുരി ജി മഹാരാജിൻ്റെ ആശ്രമത്തിൽ ഏൽപ്പിക്കുന്നത്. അന്നുമുതൽ ആശ്രമത്തിലെ സന്യാസിയായ അഷ്‌ടകൗശൽ മഹന്ത് സന്ത് പുരിയുടെ ശിക്ഷണത്തിൽ മറ്റെല്ലാ സന്യാസിമാരുടെയും പരിചരണത്തിലാണ് ശ്രാവൺ പുരി വളർന്നത്.
കുംഭമേള തുടങ്ങും മുൻപേ തന്നെ ഈ കുട്ടി സന്യാസിയെപ്പറ്റിയുള്ള വാർത്തകളാണ് പ്രയാഗ്‌രാജിലെവിടെയും കേൾക്കാനുള്ളത്. ശ്രാവൺ പുരിയെപ്പറ്റി കേട്ടറിഞ്ഞവരെല്ലാം ഇപ്പോൾ പ്രയാഗ്‌രാജിലെ ജുന അഖാര ക്യാമ്പിലേക്ക് ഒഴുകുകയാണ്. ശ്രാവൺ പുരിയുടെ ദർശനത്തിനായി വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
കുട്ടികളിലാണ് ദൈവം വസിക്കുന്നതെന്നും, നിഷ്‌കളങ്കരായ കുട്ടി സന്യാസിയുടെ രൂപത്തിൽ ദൈവം ദർശനം നൽകുമ്പോൾ അത് പുണ്യമാണെന്നും ശ്രാവൺ പുരിയെ ദർശിക്കാനെത്തിയവർ പറയുന്നു. മറ്റ് സന്യാസികളെപ്പോലെ ഈ കുട്ടിക്കും അത്ഭുതകരമായ കഴിവുകളുണ്ടെന്നാണ് അവർ പറയുന്നത്‍. ശ്രാവണിന്‍റെ ദിനചര്യയും പെരുമാറ്റവും സൂചിപ്പിക്കുന്നത് അദ്ദേഹം മുൻ ജന്മത്തിലും ഒരു സന്യാസിയായിരുന്നു എന്നാണെന്നും ഭക്തർ ചൂണ്ടിക്കാട്ടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2021-ൽ ആണ് ശ്രാവൺ പുരിയുടെ മാതാപിതാക്കൾ അവനെ ദേരാ ബാബ ശ്യാംപുരി ജി മഹാരാജിൻ്റെ ആശ്രമത്തിൽ ഏൽപ്പിക്കുന്നത്. തങ്ങളുടെ ആഗ്രഹം നിറവേറിയാൽ ആദ്യമുണ്ടാകുന്ന കുട്ടിയെ ആശ്രമത്തിന് ദാനം നൽകാമെന്ന് നേർന്ന ദമ്പതികളാണ് ശ്രാവൺ പുരിയുടെ മാതാപിതാക്കൾ. തുടർന്ന് 2021-ൽ അവർ കുട്ടിയെ ആശ്രമത്തിന് കൈമാറുകയായിരുന്നുവെന്ന് അഷ്‌ടകൗശൽ മഹന്ത് സന്ത് പുരി പറഞ്ഞു.
ആശ്രമത്തിലെത്തിയതുമുതൽ സന്യാസിമാരാണ് ശ്രാവൺ പുരിയുടെ കാര്യങ്ങൾ നോക്കുന്നത്. കുട്ടിയുടെ പരിപാലനത്തിൻ്റെയും വളർത്തലിൻ്റെയും ചുമതല അഷ്‌ടകൗശൽ മഹന്ത് മഹന്ത് കുന്ദൻ പുരി എന്ന സന്യാസിയെയാണ് ആശ്രമം ഏൽപ്പിച്ചത്. 'ഗുരുഭായി' ആയി കണ്ടാണ് തങ്ങൾ ശ്രാവൺ പുരിയെ സേവിക്കുകയും വളർത്തുകയും ചെയ്യുന്നതെന്ന് മഹന്ത് കുന്ദൻ പുരി പറഞ്ഞു.
വിദ്യാഭ്യാസം: ഇതിനോടകം തന്നെ ശ്രാവൺ പുരിയെ ഒരു സ്വകാര്യ സ്‌കൂളിൽ ചേർത്തതായി അഷ്‌ടകൗശൽ മഹന്ത് സന്ത് പുരി മഹാരാജ് പറഞ്ഞു. സ്‌കൂൾ വിദ്യാഭ്യാസത്തിന് സമാന്തരമായി ആശ്രമത്തിൽ ആത്മീയ കാര്യങ്ങളും പഠിപ്പിക്കുന്നുണ്ട്. സന്യാസിമാർ പൂജ ചെയ്യുമ്പോഴും മന്ത്രജപത്തിൽ മുഴുകുമ്പോഴും ധ്യാനിക്കുമ്പോഴുമെല്ലാം ശ്രാവൺ അവരോടൊപ്പം അതിലെല്ലാം പങ്കുചേരാറുണ്ട്.
ചോക്ലേറ്റിന് പകരം പഴം: ഈ ചെറുപ്രായത്തിൽ കുട്ടികൾ ബിസ്‌ക്കറ്റ്, ചോക്ലേറ്റ് എന്നിവ കഴിക്കാൻ ഇഷ്‌ടപ്പെടുമ്പോൾ പഴങ്ങൾ കഴിക്കാനാണ് ശ്രാവൺ പുരി ഇഷ്‌ടപ്പെടുന്നതെന്ന് മഹന്ത് കുന്ദൻ പുരി പറയുന്നു. ക്ഷേത്രത്തിലെ പ്രാർത്ഥനാ സമയത്ത് ശാന്തനായി അതിൽ മുഴുകിയിരിക്കാനും അവൻ താൽപര്യപ്പെടുന്നു. ശ്രാവൺ പുരിക്ക് കുട്ടികളുടേതായ ഒരേയൊരു ഗുണമാണുള്ളതെന്നും അത് കളിപ്പാട്ടങ്ങളോടുള്ള ഇഷ്ടമാണെന്നും മഹന്ത് കുന്ദൻ പുരി കൂട്ടിച്ചേർത്തു.
Also Read:
- 'നദീജലം അമൃതാകും'; മഹാ കുംഭമേളയുടെ പ്രാധാന്യവും ഐതിഹ്യവുമറിയാം..
- തീകുണ്ഡം പോലെ ജ്വലിക്കുന്ന കണ്ണുകള്‍, അടിമുടി ഭസ്‌മം പൂശിയ ശരീരം; കുംഭമേളകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന നാഗസന്യാസിമാര്‍, ആരാണവര്‍?
- മഹാ കുംഭ മേള 2025: രാജകീയ സ്‌നാനത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തില്‍
- 'മഹാ കുംഭമേളയ്ക്കായി 13,000 ട്രെയിനുകൾ'; ഒരുക്കങ്ങൾക്കായി ചെലവഴിച്ചത് 5,000 കോടിയിലധികമെന്ന് റെയിൽവേ മന്ത്രി
- മഹാകുംഭ മേള; യുപിയിൽ പുതിയ ജില്ല, പ്രഖ്യാപനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
- മഹാ കുംഭമേളയില്‍ വഴികാട്ടാന്‍ ഗൂഗിൾ; മേളയെ ഗൂഗിൾ നാവിഗേഷനുമായി ബന്ധിപ്പിക്കാന്‍ ധാരണ