മുംബൈ: സ്വന്തം പാര്‍ട്ടിക്ക് വീണ്ടും കടുത്ത ഉപദേശവുമായി മുതിര്‍ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ വീണ്ടും രംഗത്ത്. ഇന്ത്യ ബ്ലോക് നേതൃത്വം സംബന്ധിച്ചാണ് പുതിയ ഉപദേശം. ഇന്ത്യാസഖ്യത്തിന്‍റെ നേതൃത്വത്തില്‍ തുടരുന്നതിനെക്കുറിച്ച് ഇന്ത്യാസഖ്യം ആലോചിക്കരുതെന്ന അഭിപ്രായമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. സഖ്യത്തെ നയിക്കാന്‍ ആഗ്രഹമുള്ള മറ്റാര്‍ക്കെങ്കിലും നേതൃത്വം കൈമാറണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് സഖ്യത്തെ നയിക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് ചില കക്ഷി നേതാക്കള്‍ക്കും ഇതിനാകുമെന്നും അദ്ദേഹം പറഞ്ഞു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയോട് വളരെ മോശം പ്രകടനമാണ് ഇന്ത്യാസഖ്യം രാജ്യമെമ്പാടും നടത്തിയത്. തുടര്‍ന്നാണഅ സഖ്യത്തെ ആര് നയിക്കണമെന്നൊരു വിവാദം ഉയര്‍ന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് സഖ്യത്തെ നയിക്കണമെന്നൊരു ആഗ്രഹം മമത ബാനര്‍ജി പ്രകടിപ്പിച്ചിരുന്നു. സഖ്യത്തിലെ ചില കക്ഷികള്‍ മമതയുടെ ആഗ്രഹത്തെ പിന്തുണച്ച് രംഗത്ത് എത്തുകയും ചെയ്‌തിരുന്നു.
ഇന്ത്യാ മുന്നണിയുെടെ ഭാഗമായ മഹാവികാസ അഘാടിക്ക് മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. തുടര്‍ന്ന് ഇന്ത്യാ സഖ്യത്തിന്‍റെ നേതൃത്വം സംബന്ധിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ മണിശങ്കര്‍ അയ്യരുടെ പരാമര്‍ശങ്ങള്‍ പുതിയ ചര്‍ച്ചകള്‍ക്കാണ് വഴി വച്ചിരിക്കുന്നത്.
സഖ്യത്തെ ആര് നയിച്ചാലും കോണ്‍ഗ്രസിനും അതിന്‍റെ നേതൃത്വത്തിനും പ്രതിപക്ഷത്ത് എന്നും ഒരു സുപ്രധാന സ്ഥാനമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഖ്യത്തിന്‍റെ നേതാവ് എന്നതിനെക്കാള്‍ കോണ്‍ഗ്രസിന്‍റെ നേതാവെന്ന നിലയില്‍ രാഹുലിന് കൂടുതല്‍ ആദരം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ സഖ്യം 36 കക്ഷികളുടെ ഒരു കൂട്ടായ്‌മയാണ്. ഇതിലെ പല നേതാക്കള്‍ക്കും സഖ്യത്തെ നയിക്കാനുള്ള ശേഷിയുണ്ടെന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് സുരേന്ദ്ര രജപുത് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യാ സഖ്യത്തിന്‍റെ അടുത്ത യോഗത്തില്‍ ഇതേക്കുറിച്ച് ചര്‍ച്ച ഉയര്‍ന്നാല്‍ ഭൂരിപക്ഷം അനുസരിച്ച് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍കുമാര്‍ഷിന്‍ഡെ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. താനും ഈ വിഷയത്തില്‍ ഒന്നും പറയുന്നില്ലെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നിയമസഭാ സമാജികനുമായ ഡോ.നിതിന്‍ റാവത്ത് പറഞ്ഞു. മണിശങ്കര്‍ അയ്യറുടെ പരാമര്‍ശത്തെക്കുറിച്ച് താന്‍ കേട്ടെന്നും കൂടുതല്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നുമാണ് മഹാരാഷ്‌ട്രയിലെ മുന്‍ പ്രതിപക്ഷ നേതാവ് വിജയ് വദെത്തിവാര്‍ പ്രതികരിച്ചത്.
Also Read: ഇന്ത്യാ സഖ്യത്തെ നയിക്കാൻ തയ്യാറെന്ന് മമതാ ബാനര്‍ജി