ചൂടിൽ നിന്ന് രക്ഷനേടാൻ 'പ്രകൃതിയുടെ കുട'; വൈറലായി കർഷകരുടെ ഇലക്കുട - Farmers turned the leaves into umbrellas
🎬 Watch Now: Feature Video
അദിലാബാദ് (തെലങ്കാന) : രാജ്യമൊട്ടാകെ കടുത്ത വേനലിൽ വലയുകയാണ്. കടുത്ത ചൂടും, സൂര്യ താപവും കാരണം പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇന്ന് പലയിടത്തും. വേനൽ ഏറ്റവുമധികം ബാധിക്കുന്നത് കാർഷിക വൃത്തിയിൽ ഏർപ്പെടുന്ന തൊഴിലാളികളെയാണ്. ദിവസക്കൂലിയായതിനാൽ തന്നെ വെയിലിനെ പേടിച്ചാൽ അന്നന്നുള്ള അന്നത്തിന്‍റെ വക കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് ഇവരുടെ ജീവിതം.
ഇപ്പോൾ കനത്ത വെയിലിനെ മറികടക്കാൻ തെലങ്കാനയിലെ അദിലാബാദിലെ ചില കർഷകർ കണ്ടുപിടിച്ച വ്യത്യസ്‌തമായൊരു കുടയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. നിലക്കടല കൃഷി ചെയ്യുന്ന വനിത കർഷകരാണ് ഈ 'പ്രകൃതിയുടെ' കുട കണ്ടുപിടിച്ചിരിക്കുന്നത്. നിലക്കടലയുടെ ഇലകളാണ് ഇവർ വെയിലിൽ നിന്ന് രക്ഷ നേടാൻ കുടയ്‌ക്ക് പകരമായി ഉപയോഗിച്ചിരിക്കുന്നത്.
തുറസായ പാടത്ത് 40 ഡിഗ്രിയിലധികം താപനിലയിലാണ് ഇവർ കൃഷിപ്പണിയിൽ ഏർപ്പെടുന്നത്. അതിനാൽ തന്നെ വെയിലിൽ നിന്ന് രക്ഷനേടുന്നതിനായി കുട പോലെ ചെടിയുടെ ഇല ഇവർ തലയിൽ മറയ്‌ക്കുന്നു. അതേസമയം ഇത്ര കഷ്‌ടപ്പെട്ട് അധ്വാനിച്ചിട്ടും തുച്ഛമായ പണം മാത്രമാണ് കിട്ടുന്നതെന്നാണ് കർഷകരുടെ പരാതി.
ALSO READ: ഇടുക്കിയിൽ വെസ്റ്റ് ഇന്ത്യൻ ചെറിയുടെ വിളവെടുപ്പ് കാലം; ആഘോഷമാക്കി കർഷകർ