Mandya Car Accident | കാർ കനാലിലേക്ക് മറിഞ്ഞു ; പെൺകുട്ടിയടക്കം നാലുപേര്‍ക്ക് ദാരുണാന്ത്യം - കാർ കനാലിലേക്ക് മറിഞ്ഞ് നാല് മരണം
🎬 Watch Now: Feature Video
മാണ്ഡ്യ:കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ കാർ കനാലിലേക്ക് മറിഞ്ഞ് ഒരു പെൺകുട്ടിയടക്കം നാല് പേർ മരിച്ചു. ശനിയാഴ്‌ച (29.7.23) രാത്രി ശ്രീരംഗപട്ടണം താലൂക്കിലാണ് അപകടമുണ്ടായത്. ഗമനഹള്ളിയിൽ നിന്ന് ബന്നൂരിലേക്ക് പോകുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. മലവള്ളി താലൂക്കിലെ ദോരനഹള്ളി ഗ്രാമത്തിലെ മഹാദേവമ്മ, രേഖ, സഞ്‌ജന, മമത എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവർ മനോജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ കനാലിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മരിച്ചവർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്നാണ് സൂചന. കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞതാണെന്നാണ് വിവരം. അടുത്തിടെ ഇതേ കനാലിൽ ചാടി ഒരാൾ മരിച്ചിരുന്നു. കഴിഞ്ഞ മാസം യാദഗിരി ജില്ലയിൽ ലോറിയിലേയ്‌ക്ക് ക്രൂയിസർ ഇടിച്ച് കയറി അഞ്ച് പേർ മരണപ്പെട്ടിരുന്നു. അപകടത്തിൽ 13 പേർക്കാണ് പരിക്കേറ്റത്. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉൾപ്പെട്ടിരുന്നു. ആന്ധ്രാപ്രദേശിലെ നന്ദ്യാല ജില്ലയിലെ താമസക്കാരാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച ക്രൂയിസറിൽ 18 പേർ യാത്ര ചെയ്‌തതായാണ് റിപ്പോർട്ട്. അഞ്ച് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു.