മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമം; മാനന്തവാടിയിൽ കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ - മുഖ്യമന്ത്രി
🎬 Watch Now: Feature Video
Published : Nov 23, 2023, 9:08 PM IST
വയനാട്: സര്‍ക്കാരിന്‍റെ നവകേരള സദസിന് നേരെ മാനന്തവാടിയില്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എ.എം നിഷാന്ത്, യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്‍റ് അസീസ് വാളാട്, യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷംസീർ അരണപ്പാറ എന്നിവര്‍ ഉള്‍പ്പെടെ 10 പേരാണ് അറസ്റ്റിലായത്. നവകേരള സദസുമായി ബന്ധപ്പെട്ട് വയനാട് പനമരം, കമ്പളക്കാട്, വെള്ളമുണ്ട എന്നിവിടങ്ങളില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. പനമരം കൈതക്കലിലൂടെ മുഖ്യമന്ത്രിയും സംഘവും കടന്ന് പോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യൂത്ത് ലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇരു സംഘങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. ഇതിന് പുറമെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച ലീഗ് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്‌തു.