'രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം'; വേറിട്ട ആഗ്രഹവുമായി നിവേദ്യയും നിവേദ് കൃഷ്‌ണയും ആറ്റുകാലില്‍ - ഭക്തര്‍

🎬 Watch Now: Feature Video

thumbnail

By

Published : Mar 7, 2023, 12:04 PM IST

തിരുവനന്തപുരം: ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കുന്നത് ആഗ്രഹ സഫലീകരണത്തിന് വേണ്ടിയാണ്. ഇക്കുറി രണ്ട് കുരുന്നുകൾ വേറിട്ട ആഗ്രഹവുമായി ആറ്റുകാലില്‍ പൊങ്കാലയർപ്പിക്കാൻ എത്തിയിട്ടുണ്ട്.  

തിരുവനന്തപുരം ചെറിയതുറ സ്വദേശിയായ മൂന്നാം ക്ലാസുകാരി നിവേദ്യയും ഒന്നാം ക്ലാസുകാരൻ നിവേദ് കൃഷ്‌ണയുമാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകണമെന്ന ആഗ്രഹവുമായി പൊങ്കാലയർപ്പിക്കാൻ ആറ്റുകാലിലേക്ക് എത്തിയത്. അമ്മ പാർവതിക്കും പിതാവ് ഹൈദരാലിക്കുമൊപ്പമാണ് ഇരുവരും പൊങ്കാലയിടാനായി എത്തിയത്.  

പാവങ്ങൾക്ക് വേണ്ടി കന്യകുമാരി മുതൽ കശ്‌മീർ വരെ ഭാരത് ജോഡോ യാത്ര നടത്തിയ രാഹുൽ ഗാന്ധി അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.

അതേസമയം, ഭക്തലക്ഷങ്ങളാണ് ആറ്റുകാലമ്മയ്‌ക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പൊങ്കാല അര്‍പ്പിക്കുന്നത്. രാവിലെ പത്തരയ്‌ക്ക് ക്ഷേത്രമുറ്റത്തൊരുക്കിയ പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നതിന് പിന്നാലെയാണ് പൊങ്കാല ആരംഭിച്ചത്. പൊങ്കാലയുടെ നിവേദ്യം ഉച്ചയ്‌ക്ക് രണ്ടരയ്ക്കാണ് നടക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങളില്ലാതെ രണ്ട് വര്‍ഷത്തിന് ശേഷമാണ് ആറ്റുകാലില്‍ പൊങ്കാല മഹോത്സവം നടക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ക്ഷേത്ര പരിസരത്തേക്ക് പൊങ്കാല അര്‍പ്പിക്കാനായി ഭക്തര്‍ എത്തി തുടങ്ങിയിരുന്നു. പൊങ്കാലയ്‌ക്കായുള്ള ഒരുക്കങ്ങള്‍ ക്ഷേത്രം ട്രസ്റ്റും, സര്‍ക്കാരും ചേര്‍ന്നാണ് സജ്ജീകരിച്ചിരിക്കുന്നത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.