ആരാധക മനം കവര്‍ന്ന് ശ്രിയ ശരണ്‍; ഓട്ടോറിക്ഷയിൽ ഫോട്ടോഷൂട്ടുമായി തെന്നിന്ത്യൻ താരം - ദേശീയ വാർത്തകൾ
🎬 Watch Now: Feature Video
തെന്നിന്ത്യൻ താരം ശ്രിയ ശരണിന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ അമ്പരന്ന് ഫാഷൻ പ്രേമികൾ. മുംബൈയിലെ ഒരു പ്രൊഡക്ഷൻ ഹൗസിനടുത്ത് ഓട്ടോറിക്ഷയിൽ ഇരുന്ന് താരം മനോഹരമായി പോസ് ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. കറുത്ത നിറത്തിലുള്ള വേഷത്തിൽ ആരാധകരുടെ മനംകവരുന്നതാണ് ശ്രിയയുടെ ദൃശ്യങ്ങൾ. മനോഹരമായ പുഞ്ചിരിയോടെ വിവിധ പോസുകൾക്കായി താരം തയ്യാറെടുക്കുന്ന ദൃശ്യമാണ് വൈറലാകുന്നത്. അടുത്തിടെ റിലീസ് ചെയ്‌ത 'ദൃശ്യം 2' എന്ന സിനിമയിലൂടെ ശ്രിയ വീണ്ടും ബോളിവുഡില്‍ തിളങ്ങിയിരുന്നു.
Last Updated : Feb 3, 2023, 8:35 PM IST