ചൂടുകൊണ്ടൊരു രക്ഷയുമില്ല ; കുടിവെള്ളം തേടി നാട്ടിലിറങ്ങി കരടിക്കൂട്ടം - വീഡിയോ - bears
🎬 Watch Now: Feature Video
അമരാവതി(മഹാരാഷ്‌ട്ര): കുടിവെള്ളം തേടി നാട്ടിലിറങ്ങി കരടിക്കൂട്ടം. അമരാവതി ജില്ലയിലെ മെൽഘട്ട് ഗ്രാമത്തിലേക്കാണ് വനമേഖലയിൽ നിന്നും കരടികളെത്തുന്നത്.ചൊവ്വാഴ്ചയായിരുന്നു സംഭവം. സത്പുഡ പർവതനിരകളിലാണ് മെൽഘട്ട് സ്ഥിതി ചെയ്യുന്നത്. ചുട്ടുപൊള്ളുന്ന വെയിലിൽ വനത്തിനുള്ളിലെ ജലസ്രോതസുകൾ വറ്റിയതോടെ കരടികളടക്കം നിരവധി വന്യമൃഗങ്ങളാണ് വെള്ളം തേടി പുറത്തേക്ക് ഇറങ്ങുന്നത്. അതേസമയം വന്യമൃഗങ്ങള്‍ നാട്ടിലെത്തുന്നത് ഗ്രാമവാസികളെ പരിഭ്രാന്തരാക്കുന്നുണ്ട്.
Last Updated : Feb 3, 2023, 8:21 PM IST