വഡോദര: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് 211 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. വഡോദരയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് 103 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റുമായി രേണുക താക്കൂറാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യന്‍ വനിതകള്‍ 1-0ന് മുന്നിലെത്തി. 102 പന്തില്‍ 91 റണ്‍സെടുത്ത സ്‌മൃതി മന്ദാനയാണ് ടോപ് സകോറര്‍.
A Memorable Day 🫶
— BCCI Women (@BCCIWomen) December 22, 2024
Renuka Singh Thakur gets her 5th wicket of the evening
Updates ▶️ https://t.co/OtQoFno39W#TeamIndia | #INDvWI | @IDFCFIRSTBank pic.twitter.com/ouicbeJmzC
ഇന്ത്യക്കായി ഹര്‍ലീന്‍ ഡിയോള്‍ (44), പ്രതിക റാവല്‍ (40), ഹര്‍മന്‍പ്രീത് കൗര്‍ (34), ജമീമ റോഡ്രിഗസ് (31) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. വിന്‍ഡീസിനായി സെയ്ദാ ജെയിംസ് അഞ്ച് വിക്കറ്റ് നേടി. ഒന്നാം വിക്കറ്റില്‍ മന്ദാന - പ്രതിക സഖ്യം 110 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.13 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു മന്ദാനയുടെ ഇന്നിങ്‌സ്.
സെയ്ദ ജെയിംസിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. മിതാലി രാജിന് ശേഷം ഏകദിനത്തിൽ 1000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ.
മറുപടിയില്‍ മോശം ബാറ്റിങ്ങായിരുന്നു വിന്‍ഡീസ് പുറത്തെടുത്തത്. ഒരു സമയം 13 ഓവവറില്‍ ആറിന് 34 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. ക്വാന ജോസഫ്, ഹെയ്‌ലി മാത്യൂസ് എന്നിവര്‍ പൂജ്യത്തിന് പുറത്തായി.
ഡിയേന്ദ്ര ഡോട്ടിന്‍ (8), റഷാദ വില്യംസ് (3), ആലിയ അലെയ്‌നെ (13), ഷെമെയ്‌നെ കാംപെല്‍ (21), അഫി ഫ്‌ളെച്ചര്‍ (22 പന്തില്‍ പുറത്താവാതെ 22, ഷാബിക ഗജ്‌നബി (3ധ, സൈദാ ജെയിംസ് (9), കരിഷ്മ റാംഹരാക് (11), ഷമിലിയ കോന്നല്‍ (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.രണ്ടാം ഏകദിന മത്സരം ഡിസംബർ 24 ന് നടക്കും. ഇന്ത്യയുടെ വിന്‍ഡീസും അടുത്തിടെ മൂന്ന് മത്സരങ്ങളുടെ ടി 20 ഐ പരമ്പര കളിച്ചതില്‍ ഇന്ത്യ 2-1 ന് വിജയിച്ചിരുന്നു.
Also Read: ബംഗ്ലാദേശിനെ തകര്‍ത്ത് അണ്ടർ 19 വനിതാ ഏഷ്യാകപ്പില്‍ ഇന്ത്യ ചാമ്പ്യന്മാരായി - INDIA BEAT BANGLADESH