റായ്‌പൂർ: സ്‌ത്രീ ശാക്തീകരണത്തിനായി ഛത്തീസ്‌ഗഡിൽ ഭാരതീയ ജനത പാർട്ടി ആരംഭിച്ച മഹ്താരി വന്ദൻ യോജന പദ്ധതിയില്‍ അഴിമതി ആരോപണവുമായി കോൺഗ്രസ് രംഗത്ത്. പദ്ധതി പ്രകാരമുള്ള പണം നടി സണ്ണി ലിയോണിന്‍റെ പേരിൽ കൈമാറ്റം ചെയ്യപ്പെട്ടതായി യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ജയ്‌വർധൻ ബാഗേൽ ഫേസ്ബുക്കിൽ കുറിച്ചു.
പദ്ധതിയുടെ 75 ലക്ഷം ഗുണഭോക്താക്കളിൽ 50 ലക്ഷത്തിലധികം കേസുകളിൽ പൊരുത്തക്കേടുകൾ നിലനിൽക്കുന്നുണ്ടെന്ന് ദീപക് ബൈജ് പറഞ്ഞു. ബാഗേൽ പറയുന്നത് അനുസരിച്ച് പദ്ധതിയിലെ ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ സണ്ണി ലിയോണിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ർത്താവിന്‍റെ പേര് ജോണി സിൻസ് എന്നും ബസ്‌തറിന്‍റെ തലൂർ വിലാസവും ചേര്‍ത്തിട്ടുണ്ട്. അങ്കണവാടി കേന്ദ്രീകരിച്ചാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്നും കോൺഗ്രസ് നേതാക്കള്‍ പറഞ്ഞു. ഛത്തീസ്‌ഗഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ദീപക് ബൈജ് ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മഹ്താരി വന്ദൻ യോജന ബിജെപിയുടെ ഏറ്റവും വലിയ അഴിമതിയായിരിക്കാം എന്ന് ബൈജ് പറഞ്ഞു. സ്‌ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്നതാണ് മഹ്താരി വന്ദൻ യോജന പദ്ധതി. 10 ഗഡുക്കളായി കോടിക്കണക്കിന് രൂപയാണ് വിതരണം ചെയ്‌തത്. ലക്ഷക്കണക്കിന് സ്‌ത്രീകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
മഹതാരി വന്ദൻ യോജന സ്ത്രീശാക്തീകരണത്തിനായി ആരംഭിച്ച വിഷ്‌ണു ദേവ് സായ് സർക്കാരിൻ്റെ സംരംഭമാണെന്ന് ബിജെപി എംഎൽഎ സുശാന്ത് ശുക്ല പറഞ്ഞു. കോൺഗ്രസ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ശുക്ല പറഞ്ഞു. സ്ത്രീകൾക്കായി കോൺഗ്രസ് പ്രവര്‍ത്തിക്കുന്നില്ലെന്നും വിമർശനം ഉന്നയിച്ചു.
Also Read: '42 ആം ഭേദഗതിയിലെ പല വ്യവസ്ഥകളും 50 വർഷത്തിനു ശേഷവും നിലനില്‍ക്കുന്നു': ജയറാം രമേശ്