ETV Bharat / state

കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

author img

By

Published : Mar 24, 2020, 2:43 AM IST

ജില്ലാ വൈസ് പ്രസിഡന്‍റ് ഡോ.ശോഭ സലിമോനാണ് 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചത്

കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ്  kottayam district panchayath budget  2020-21 സാമ്പത്തിക വര്‍ഷം  പ്രസിഡന്‍റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍  വൈസ് പ്രസിഡന്‍റ് ഡോ.ശോഭ സലിമോന്‍
കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

കോട്ടയം: കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്കും മലിനീകരണ നിയന്ത്രണത്തിനും മുന്‍തൂക്കം നല്‍കി കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെ 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. പ്രസിഡന്‍റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്‍റ് ഡോ.ശോഭ സലിമോനാണ് 91.78 കോടി രൂപ വരവും 87.52 കോടി രൂപ ചെലവും 4.26 കോടി നീക്കിയിരിപ്പും വരുന്ന ബജറ്റ് അവതരിപ്പിച്ചത്.

രാജ്യത്തെ ആദ്യ സമ്പൂര്‍ണ മാലിന്യരഹിത ജില്ല എന്ന നേട്ടം ലക്ഷ്യമിടുന്ന ക്ലീന്‍ കോട്ടയം-ഗ്രീന്‍ കോട്ടയം പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 2.57 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. വീടുകളില്‍ ഉറവിട മാലിന്യ സംവിധാനങ്ങള്‍, ഹരിതകര്‍മ്മ സേന മുഖേനയുള്ള അജൈവ മാലിന്യ സംഭരണവും സംസ്‌കരണവും, ഓരോ പഞ്ചായത്തിലും വാര്‍ഡ് തലത്തില്‍ മിനി എം.സി.എഫുകളും പഞ്ചായത്തുതലത്തില്‍ എം.സി.എഫുകളും, ജില്ലയ്ക്ക് ഒരു ശുചിത്വ സമുച്ചയം, അറവുമാലിന്യങ്ങള്‍ക്ക് പ്രത്യേക സംസ്‌കരണ സംവിധാനം തുടങ്ങിയവയാണ് പദ്ധതിയില്‍ വിഭാവനം ചെയ്‌തിട്ടുള്ളത്.

വിദ്യാഭ്യാസ രംഗത്ത് സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന ഏബിള്‍ കോട്ടയം പദ്ധതിയുടെ രണ്ടാം ഘട്ടമായ ഏബിള്‍-2 വിജയോത്സവം വിപുലമായി നടപ്പാക്കും. ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേക കോച്ചിങ്, കരിയര്‍ ഗൈഡന്‍സ്, കൗണ്‍സലിങ്, അഭിരുചി പരീക്ഷ തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യോത്പാദന വര്‍ധനവിനായി കര്‍ഷകര്‍ക്ക് വിത്തും നടീല്‍ വസ്‌തുക്കളും വിതരണം ചെയ്യുന്നതിനും മുട്ടക്കോഴി വളര്‍ത്തല്‍, ഉള്‍നാടന്‍ മത്സ്യകൃഷി, ക്ഷീരകര്‍ഷകര്‍ക്ക് മില്‍ക്ക് ഇന്‍സെറ്റീവ്, നെല്‍കൃഷിയുടെ അഭിവൃദ്ധിയ്ക്കായി തോടുകളുടെ ആഴം കൂട്ടലും ബണ്ടുകളുടെ ബലപ്പെടുത്തലും തുടങ്ങിയവ സുജലം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കും.ക്യാന്‍സര്‍ ബോധവത്ക്കരണത്തിനും രോഗനിര്‍ണയത്തിനുമായി ക്യാന്‍ കോട്ടയം-ഫിറ്റ് കോട്ടയം പദ്ധതി ആരംഭിക്കും.

ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ക്യാന്‍സര്‍ രോഗനിര്‍ണയത്തിന് സൗകര്യമൊരുക്കും. സ്‌തനാര്‍ബുദ നിര്‍ണയത്തിനായി മാമോഗ്രാം യൂണിറ്റ് സ്ഥാപിക്കും. ഭിന്നശേഷിക്കാര്‍ക്കും ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുമുള്ള പ്രത്യേക പദ്ധതികളായി സ്‌കോളര്‍ഷിപ്പ്, ഭിന്നശേഷി സൗഹൃദ ലിഫ്റ്റുകള്‍, പാലീയേറ്റീവ് പരിചരണ പദ്ധതി എന്നിവ ബജറ്റിലുണ്ട്. പട്ടികജാതി, പട്ടിക വര്‍ഗ വികസന പദ്ധതികളും ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെയും അടിസ്ഥാന സൗകര്യ വികസനവും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിടുന്നു. ലൈഫ് ഭവന പദ്ധതി, ഷീപാഡ് പദ്ധതി, അങ്കണവാടി പോഷകാഹാരം, അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മ്മാണം, തെരുവുനായ വന്ധ്യംകരണം, ഖാദി മേഖലയ്ക്ക് പ്രോത്സാഹനം എന്നിവക്കായും തുക വകയിരുത്തിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതി (10.34 കോടി), ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അറ്റകുറ്റപണി (4.60 കോടി), ജില്ലാ പഞ്ചായത്തിന്‍റെ മറ്റു ഘടക സ്ഥാപനങ്ങളുടെ അറ്റകുറ്റപണി(നാല് കോടി), ക്ലീന്‍ കോട്ടയം-ഗ്രീന്‍ കോട്ടയം(2.57 കോടി), ജനറല്‍ ആശുപത്രി മാമോഗ്രാം യൂണിറ്റ് (2.30 കോടി), ക്യാന്‍ കോട്ടയം- ഫിറ്റ് കോട്ടയം(1.20 കോടി), എസ്.എസ്.കെ വിഹിതം(ഒരു കോടി), ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് (ഒരു കോടി), ഏബിള്‍ -2 വിജയോത്സവം ( ഒരു കോടി), എസ്.സി വിദ്യാര്‍ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് (ഒരു കോടി), എസ്.സി ഭവന പുനരുദ്ധാരണം- ഒരു കോടി എന്നിങ്ങനെയാണ് പ്രധാന മേഖലകള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.