ETV Bharat / international

'കിം ജോങ് ഉന്നിന്‍റെ ചികിത്സയ്ക്കായി സർക്കാർ പുതിയ മരുന്നുകൾ തേടുന്നു'; വെളിപ്പെടുത്തലുമായി ദക്ഷിണ കൊറിയൻ ചാരസംഘടന - ROK Spy Agency on Kim Jong Un

ദക്ഷിണ കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വെളിപ്പെടുത്തലുമായി ദക്ഷിണ കൊറിയൻ ചാരസംഘടന. അദ്ദേഹത്തിന്‍റെ ആരോഗ്യം വീണ്ടെടുക്കാൻ ഉത്തരകൊറിയൻ സർക്കാർ പുതിയ മരുന്നകൾ തേടുകയാണെന്ന് വെളിപ്പെടുത്തല്‍.

SOUTH KOREAN SPY AGENCY  NORTH KOREAN LEADER KIM JONG UN  DPRK LOOKING FOR NEW MEDICINES  LATEST MALAYALAM NEWS
NORTH KOREAN LEADER KIM JONG UN (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 30, 2024, 10:32 PM IST

സിയോള്‍: ഉത്തരകൊറിയയെ നയിക്കാനുള്ള കിം ജോങ് ഉന്നിന്‍റെ കഴിവ് നിർണായക വിഷയമായ സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ദക്ഷിണ കൊറിയയുടെ ചാരസംഘടന രംഗത്ത്. കിം ജോങ് ഉന്നിന് അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹത്തിന്‍റെ ചികിത്സയ്ക്കായി ഉത്തരകൊറിയൻ സർക്കാർ പുതിയ മരുന്നുകൾ തേടുകയാണെന്നും ചാരസംഘടന അറിയിച്ചു.

കിം ജോങ് ഉന്നിന്‍റെ അച്‌ഛനും, മുത്തച്‌ഛനും ഹൃദയസംബന്ധമായ അസുഖം മൂലമാണ് മരിച്ചത്. 170 സെന്‍റീമീറ്റർ ഉയരവും, ഏകദേശം 140 കിലോഗ്രാം ഭാരവുമുള്ള വ്യക്തിയാണ് കിം ജോങ് ഉൻ. അമിതവണ്ണമുള്ള അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. മാത്രമല്ല അമിതമായ മദ്യപാനം പുകവലി എന്നീ ശീലങ്ങളും അദ്ദേഹത്തിനുണ്ട്.

ദക്ഷിണ കൊറിയയിലെ നാഷണൽ ഇന്‍റലിജൻസ് സർവീസ് (എൻഐഎസ്) ഹൃദ്രോഗത്തിനുള്ള ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പിലാണ് കിമ്മിനെ പരിഗണിക്കുന്നത്. നിയമനിർമ്മാതാക്കളായ ലീ സിയോങ് ക്വ്യൂണും പാർക്ക് സൺവോണും പറയുന്നതനുസരിച്ച്, കിം 30 കളുടെ തുടക്കം മുതൽ ഉയർന്ന രക്തസമ്മർദ്ദത്തിന്‍റെയും പ്രമേഹത്തിന്‍റെയും ലക്ഷണങ്ങൾ പ്രകടമാക്കിയിട്ടുണ്ടെന്നും അത് അമിതവണ്ണം, മദ്യപാനം, പുകവലി, സമ്മർദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുമെന്നും എൻഐഎസ് റിപ്പോർട്ട് ചെയ്‌തു.

ഉത്തരകൊറിയയുടെ രഹസ്യ സ്വഭാവം കണക്കിലെടുക്കുമ്പോൾ, കിമ്മിന്‍റെ കൃത്യമായ ആരോഗ്യസ്ഥിതികൾ പുറത്തുനിന്നുള്ളവർക്ക് കണ്ടെത്തുന്നത് അസാധ്യമാണ്. മാത്രമല്ല രാജ്യത്തിനുള്ളിലെ സംഭവവികാസങ്ങൾ സ്ഥിരീകരിക്കുന്നതിൽ എൻഐഎസിന് മിക്‌സഡ് ട്രാക്ക് റെക്കോർഡും ഉണ്ട്.

കിമ്മിനെ ഗണ്യമായ അളവിൽ ശരീരഭാരം കുറഞ്ഞ നിലയിൽ കാണപ്പെട്ടുവെന്ന് 2021ൽ ചില നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ കാരണമാകാം അതെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, അടുത്തിടെയുള്ള സ്‌റ്റേറ്റ് മീഡിയ ഫൂട്ടേജുകൾ സൂചിപ്പിക്കുന്നത് അദ്ദേഹം ശരീരഭാരം വീണ്ടെടുത്തു എന്നാണ്.

കിമ്മിന്‍റെ ആരോഗ്യത്തെ കുറിച്ച് അറിയാൻ ലോക രാഷ്‌ട്രങ്ങൾക്കും വലിയ താൽപര്യമാണ്. അതിന് കാരണവുമുണ്ട്, കിമ്മിന്‍റെ ആരോഗ്യം ക്ഷയിക്കുന്ന ഘട്ടത്തിലും രാജ്യത്തിന്‍റെ ആണവായുധ ശേഖരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി ഒരു പിൻഗാമിയെ അദ്ദേഹം ഔദ്യോഗികമായി നിശ്ചയിച്ചിട്ടില്ല.

കിമ്മിന്‍റെ മകൾ, കിം ജു എ ആണ് അടുത്ത അനന്തരവകാശിയാകാൻ സാധ്യതയെന്നാണ് എൻഐഎസിന്‍റെ വിലയിരുത്തൽ. എന്നിരുന്നാലും, കിമ്മിന്‍റെ പിൻഗാമിയായി ഔദ്യോഗികമായി ഒരാൾ നിയോഗിക്കപ്പെട്ടിട്ടില്ലാത്തതിനാൽ, കിം ജു എയുടെ സഹോദരങ്ങളിൽ ഒരാളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള സാധ്യതയും ഏജൻസിക്ക് തള്ളിക്കളയാനാവില്ല. അതേസമയം കിം ജു എ പൊതു പ്രവർത്തനങ്ങളിൽ 60 ശതമാനം എങ്കിലും കിമ്മിനൊപ്പം സൈനിക പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും എൻഐഎസ് പറഞ്ഞു.

Also Read: ആക്രമണമുണ്ടായാൽ പരസ്‌പരം സഹായിക്കും: പങ്കാളിത്ത കരാർ ഒപ്പുവച്ച് റഷ്യയും ഉത്തര കൊറിയയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.