വയനാട്: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ ഇന്ന് (ജൂലൈ 30) രാത്രി എട്ടരയോടെ 125 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതിൽ 48 പേരെയാണ് ആകെ തിരിച്ചറിഞ്ഞത്. മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
വിംസ് ആശുപത്രിയിൽ 4, ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 51 മൃതദേഹങ്ങളാണുള്ളത്. ഇതില്‍ 19 പേരുടെ ശരീരഭാഗങ്ങൾ മാത്രമാണുള്ളത്. അതേസമയം, 131ലേറെ പേരാണ് ചികിത്സയില്‍.
ഹാരിസണ്‍ പ്ലാന്‍റിന്‍റെ ബംഗ്ലാവിൽ കുടുങ്ങിയ എല്ലാവരെയും സൈന്യം രക്ഷപ്പെടുത്തിയതായാണ് വിവരം. എല്ലാവരേയും സുരക്ഷിതരായി മേപ്പാടിയിലെത്തി. 300 പേരെയും സൈന്യം രക്ഷപ്പെടുത്തി.
ട്രീവാലി റിസോർട്ടിൽ കുടുങ്ങിയവരെയെല്ലാം മേപ്പാടിയിലേക്കെത്തിച്ചതായി അഗ്നി രക്ഷാസേനയും വ്യക്തമാക്കി. ചൂരൽ മലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് താൽക്കാലിക പാലം നിര്‍മിച്ചു. രാത്രിയായതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമെന്ന് സൈന്യം. മൃതദേഹങ്ങൾ ഒരു കരയിൽ നിന്നും മറുകരയിലേക്ക് കയറുവഴിയാണ് എത്തിക്കുന്നത്.
Also Read : ഇതുവരെ സ്വരൂപിച്ചതെല്ലം നഷ്‌ടപ്പെട്ട മനുഷ്യര്‍, സഹായം തേടി നാട്