ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടു. 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (NCS) അറിയിച്ചു. അഞ്ച് കിലോമീറ്റര്‍ ആഴത്തിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇന്ന് പുലര്‍ച്ചെ 5.36നായിരുന്നു സംഭവം. ധൗള കുവാനിലെ ദുർഗാഭായ് ദേശ്‌മുഖ് കോളജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷന് സമീപമായിരുന്നു പ്രഭവകേന്ദ്രമെന്നാണ് വിവരം. പ്രദേശത്ത് രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ചെറിയ ഭൂചലനങ്ങൾ അനുഭവപ്പെടാറുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2015 ൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
EQ of M: 4.0, On: 17/02/2025 05:36:55 IST, Lat: 28.59 N, Long: 77.16 E, Depth: 5 Km, Location: New Delhi, Delhi.
— National Center for Seismology (@NCS_Earthquake) February 17, 2025
For more information Download the BhooKamp App https://t.co/5gCOtjdtw0 @DrJitendraSingh @OfficeOfDrJS @Ravi_MoES @Dr_Mishra1966 @ndmaindia pic.twitter.com/yG6inf3UnK
വലിയ ശബ്‌ദത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പെട്ടെന്നുള്ള ഭൂചലനത്തില്‍ ആളുകള്‍ പരിഭ്രാന്തരായി. ചിലര്‍ വീടുകളില്‍ നിന്നും പുറത്തേക്കിറങ്ങി ഓടുന്ന സാഹചര്യം പോലും ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ നിരവധി ബഹുനില കെട്ടിടങ്ങളിലെ താമസക്കാരാണ് പരിഭ്രാന്തിയില്‍ വീടുവിട്ട് ഓടിയത്.
दिल्ली में अभी एक ज़ोर का भूकंप आया। भगवान से प्रार्थना करती हूँ कि सब सुरक्षित होंगे। https://t.co/rOU2x0Odtk
— Atishi (@AtishiAAP) February 17, 2025
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലും യാത്രക്കാര്‍ പരിഭ്രാന്തരായി. 'സകലതും കുലുങ്ങുന്നതായി തോന്നി. ആളുകള്‍ പേടിച്ച് നിലവിളിച്ചു.' -ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ കച്ചവടക്കാരനായ അനീഷ് പറഞ്ഞു.
'ശക്തമായ ഭൂകമ്പം ഡൽഹിയില്‍ അനുഭവപ്പെട്ടു. എല്ലാവരും സുരക്ഷിതരായിരിക്കാൻ ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു' എന്ന് എഎപി നേതാവ് അതിഷി എക്‌സിൽ കുറിച്ചു. അതിഷിയുടെ പോസ്റ്റ് പങ്കിട്ടുകൊണ്ട് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ 'എല്ലാവരുടെയും സുരക്ഷയ്ക്കായി ഞാൻ പ്രാർഥിക്കുന്നു.' എന്ന് കുറിച്ചു.
I pray for safety of everyone https://t.co/qy1PBOYbN3
— Arvind Kejriwal (@ArvindKejriwal) February 17, 2025
'10 മിനിറ്റ് മുമ്പ് ഡൽഹിയിൽ വലിയ ഭൂചലനം അനുഭവപ്പെട്ടു, ഉറക്കത്തിൽ നിന്ന് ഞങ്ങളെ ഉണർത്തി. എല്ലാവരും സുരക്ഷിതരാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രാർത്ഥിക്കുന്നു' -എഐസിസി ദേശീയ വക്താവ് രാഗിണി നായക് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
Massive tremors were felt 10 mins back in Delhi, woke us up from sleep..I hope and pray everyone is safe and sound 🙏
— Dr. Ragini Nayak (@NayakRagini) February 17, 2025
#earthquake