ന്യൂഡല്‍ഹി: ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സന്ദര്‍ശനം നടത്തും. ദുരിത ബാധിതകരുടെ കുടുംബങ്ങളുമായി അവര്‍ കൂടിക്കാഴ്‌ച നടത്തും. നാളെ ഇരുവരും എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ മൂലം സന്ദര്‍ശനം തത്ക്കാലം മാറ്റി.
പിന്നീടേ സന്ദര്‍ശനം ഉണ്ടാകൂ. സ്ഥലത്തെ സ്ഥിഗതികള്‍ വിലയിരുത്തുമെന്നും അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു. മോശം കാലാവസ്ഥ മൂലം തങ്ങളുടെ ഹെലികോപ്‌ടര്‍ ലാന്‍റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നാളെ നടത്താനിരുന്ന സന്ദര്‍ശനം തത്ക്കാലം മാറ്റി വയ്ക്കുകയാണെന്ന് രാഹുല്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ക്ക് എത്രയും വേഗം അവിടുത്തെ ജനങ്ങളെ കാണണം.
വയനാട്ടിലെ ജനങ്ങള്‍ക്ക് എല്ലാ വിധ സഹായവും ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ഉടന്‍ വയനാട്ടിലെത്തും ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായും ദുരിതബാധിതരുമായും കൂടിക്കാഴ്‌ച നടത്തുമെന്നും രാഹുല്‍ എക്സില്‍ പോസ്റ്റ് ചെയ്‌ത കുറിപ്പിലൂടെ അറിയിച്ചു.
Also Read: കനത്ത മഴ: 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി