ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ ശസ്‌ത്രക്രിയയ്ക്കായി അമേരിക്കയിലേക്ക്. കണ്ണിന് അസുഖം ബാധിച്ചതിനെ തുടര്‍ന്നുള്ള ചികിത്സക്കായാണ് താരം അമേരിക്കയിലേക്ക് പോകാനൊരുങ്ങുന്നത്. ചികിത്സയെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
'ഷാരൂഖ് ഖാൻ (എസ്ആർകെ) നേത്ര ചികിത്സയ്ക്കായി തിങ്കളാഴ്‌ച (ജൂലൈ 29) മുംബൈയിലെ ആശുപത്രിയിൽ എത്തിയിരുന്നു. എന്നാല്‍ മികച്ച ചികിത്സക്കായി താരം ഇപ്പോൾ യുഎസ്എയിലേക്ക് പോകുകയാണെന്ന്', വ്യത്തങ്ങള്‍ പറഞ്ഞു.
മെയ് മാസത്തിൽ, തന്‍റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായുള്ള ഐപിഎൽ മത്സരത്തിനിടെ ഷാരൂഖ് ഖാനെ ഹീറ്റ് സ്ട്രോക്ക് ബാധിച്ച് അഹമ്മദാബാദിലെ കെഡി ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. നിർജലീകരണം മൂലമാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നായിരുന്നു സൂചന.