ETV Bharat / state

എടിഎം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമം; സംശയം തോന്നിയെത്തി പൊലീസ്, പ്രതിയെ കൈയ്യോടെ പൊക്കി - YOUTH ATTEMPT TO BREAK ATM

എടിഎമ്മിന്‍റെ ഷട്ടറിട്ട് മെഷീന്‍ തകര്‍ക്കാനായിരുന്നു പദ്ധതി.

ATTEMPT TO BREAK ATM  എടിഎം കൗണ്ടര്‍ കവര്‍ച്ച  എടിഎം തകർത്ത് കവർച്ച ശ്രമം  ATM COUNTER BREAK
Vijesh Narayanan Arrest (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 13, 2025, 9:59 AM IST

കോഴിക്കോട്: എടിഎം മെഷീന്‍ തകർത്ത് കവർച്ച നടത്താന്‍ ശ്രമം. പ്രതി പിടിയിൽ. മലപ്പുറം സ്വദേശിയായ വിജേഷ് നാരായണനാണ് പിടിയിലായത്.

ചേവായൂർ പറമ്പിൽകടവിലെ എടിഎം കൗണ്ടറിന്‍റെ ഷട്ടർ താഴ്ത്തിയിട്ട് മെഷീന്‍ തകർക്കാനായിരുന്നു ശ്രമം. അതുവഴി കടന്നു പോയ കൺട്രോൾ റൂം പൊലീസിന് സംശയം തോന്നി എടിഎം കൗണ്ടറിലേക്ക് എത്തിയത്. ഷട്ടർ താഴ്ത്തിയിട്ടും അകത്ത് വെളിച്ചം കണ്ടതോടെയാണ് പൊലീസ് പരിശോധന നടത്തിയത്.

ഷട്ടർ തുറന്ന് പ്രതിയെ പിടികൂടുകയായിരുന്നു. മൂന്ന് പൊലീസുകാർ ചേർന്നാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. എടിഎം തകർക്കാനായി കൊണ്ടുവന്ന ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് (ഫെബ്രുവരി 13) പുലർച്ചെ 2.25നാണ് ഹിറ്റാച്ചി എടിഎം തകർക്കാൻ ശ്രമം നടന്നത്.

Also Read: തിരുവനന്തപുരം റയിൽവെ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.