സ്‌മാർട്ട്‌ഫോണ്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഗൂഗിൾ പിക്‌സൽ 9 സീരീസ് വരുന്നു. ഓഗസ്റ്റ് 14നാണ് ആഗോളതലത്തിൽ ലോഞ്ചിങ് നടക്കുന്നത്. ഗൂഗിൾ പിക്‌സൽ 9 പ്രോ ഫോൾഡ്, ഗൂഗിൾ പിക്‌സൽ 9 പ്രോ, ഗൂഗിൾ പിക്‌സൽ 9 എന്നിവയാണ് ഗൂഗിൾ പിക്‌സൽ പുറത്തിറക്കുന്നതെന്നാണ് വിവരം. ഇതിൽ ഗൂഗിൾ പിക്‌സൽ 9 പ്രോ ഫോൾഡ്, ഗൂഗിൾ പിക്‌സൽ 9 പ്രോ എന്നിവയുടെ ഡിസൈനുകളാണ് ഗൂഗിൾ പിക്‌സൽ ഔദ്യോഗികമായി പുറത്തുവിട്ടത്. 9 സീരീസിന്‍റെ ലോഞ്ചിങ് ഇന്ത്യയിലും സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ സീരീസിന്‍റെ വിലയും മറ്റ് സവിശേഷതകളും പരിശോധിക്കാം.
ഗൂഗിൾ പിക്‌സൽ 9 പ്രോ ഫോൾഡ്
![ഗൂഗിൾ പിക്‌സൽ 9 സീരീസ് ഗൂഗിൾ പിക്‌സൽ 9 പ്രോ ഫോൾഡ് GOOGLE PIXEL 9 SERIES SMARTPHONES ഗൂഗിൾ പിക്‌സൽ 9 പ്രോ](https://etvbharatimages.akamaized.net/etvbharat/prod-images/30-07-2024/22082679_google-pixel-9-pro.jpg)
- ട്രിപ്പിൾ ക്യാമറ (48 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 10.5 മെഗാപിക്‌സൽ അൾട്രാവൈഡ് ലെൻസ്, 10.8 മെഗാപിക്‌സൽ ടെലിഫോട്ടോ സെൻസർ, 10 മെഗാപിക്‌സൽ സെൽഫി ഷൂട്ടർ )
- 8 ഇഞ്ച് ഫോൾഡിങ് ഡിസ്‌പ്ലേ, 6.4 ഇഞ്ച് കവർ ഡിസ്‌പ്ലേ
- വില: ഏകദേശം 1,70,000 രൂപ
ഗൂഗിൾ പിക്‌സൽ 9 പ്രോ
![ഗൂഗിൾ പിക്‌സൽ 9 സീരീസ് ഗൂഗിൾ പിക്‌സൽ 9 പ്രോ ഫോൾഡ് GOOGLE PIXEL 9 SERIES SMARTPHONES ഗൂഗിൾ പിക്‌സൽ 9 പ്രോ](https://etvbharatimages.akamaized.net/etvbharat/prod-images/30-07-2024/22082679_google-pixel-folded.jpg)
- ടെൻസർ ജി4 ചിപ്‌സെറ്റ്
- 4558mAh ബാറ്ററി
- 16 GB റാം
- വില: ഏകദേശം 1,00,000 രൂപ
ഗൂഗിൾ പിക്‌സൽ 9
- 6.3 ഇഞ്ച് ഡിസ്‌പ്ലേ
- 12 GB റാം
- ടെൻസർ ജി4 ചിപ്‌സെറ്റ്
- കറുപ്പ്, ലൈറ്റ് ഗ്രേ, പോർസലൈൻ, പിങ്ക് എന്നീ കളർ ഓപ്‌ഷനുകൾ
- വില: ഏകദേശം 80,000 രൂപ