വെറുതെ ഇരിക്കാനാവില്ല; ശുചിത്വ സന്ദേശവുമായി ഫയർഫോഴ്‌സ് - പരിസര ശുചിത്വം
വെറുതെ ഇരിക്കാതെ പരിസര ശുചിത്വമെന്ന സന്ദേശം സമൂഹത്തിന് പകർന്ന് നൽകുകയാണ് ഫയർഫോഴ്‌സ്
കൊവിഡിനെ പ്രതിരോധിക്കാൻ സന്നധരായി ഫയർഫോഴ്‌സ്
കണ്ണൂർ: ലോക്‌ഡൗൺ കാലത്ത് പൊതുവെ അപകടങ്ങൾ കുറഞ്ഞതോടെ അഗ്നിശമന വിഭാഗത്തിനും ജോലി കുറവാണ്. എന്നാൽ ഈ സമയത്തും വെറുതെ ഇരിക്കാതെ പരിസര ശുചിത്വമെന്ന സന്ദേശം സമൂഹത്തിന് പകർന്ന് നൽകുകയാണ് കണ്ണൂർ ഫയർഫോഴ്‌സ്.
പൊതു ഇടങ്ങൾ എല്ലാം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുകയാണിവർ. കണ്ണൂർ കോർപ്പറേഷൻ ഹാൾ ജൂബിലി ഹാൾ പരിസരങ്ങൾ തുടങ്ങി നഗരത്തിൻ്റെ ഓരോ മുക്കും മൂലയും ശുചീകരിക്കുകയാണ്.
അതിഥി സംസ്ഥാന തൊഴിലാളികൾ കഴിയുന്നത് ഏറെയും ജൂബിലി ഹാളിലും പരിസരങ്ങളിലുമായാണ്. അതുകൊണ്ടുതന്നെയാണ് ഇത്തരം ഇടങ്ങളിൽ ദിവസവും ശുചീകരണ പ്രവർത്തനത്തിന് അഗ്നിശമനസേന തയ്യാറാവുന്നത്.