കാസർകോട്: ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ പിവി അൻവറിന്‍റെ അറസ്‌റ്റിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഹിറ്റ്ലറെന്ന് അദ്ദേഹം വിമർശിച്ചു. ജനങ്ങൾക്കൊപ്പം നിന്നതിനാണ് പിവി അൻവറിനെ അറസ്‌റ്റ് ചെയ്‌തത്. പീഡനക്കേസിൽ മുകേഷിനെ സംരക്ഷിച്ച സർക്കാരാണ് അൻവറിനെ വീട് വളഞ്ഞ് അറസ്‌റ്റ് ചെയ്‌തതെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ മന്ത്രി സ്ഥാനം രക്ഷിക്കാൻ ഉള്ള നെട്ടോട്ടത്തിലാണ്. വകുപ്പ് നോക്കാനുള്ള സമയം മന്ത്രിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിവി അൻവറിന്‍റെ മുന്നണി പ്രവേശനം കാത്തിരുന്നു കാണാമെന്നും കെ മുരളീധരൻ പറഞ്ഞു.
കല്ല്യോട്ടെ കൊലപാതക ഗൂഡാലോചനയിൽ പി ജയരാജന്‍റെ പങ്ക് ഇന്നലത്തോടെ തെളിഞ്ഞു. സിപിഎം ആണെങ്കിൽ എന്തും ചെയ്യാമെന്ന അവസ്ഥയിലെക്ക് കാര്യങ്ങൾ മാറി. അടുത്ത അഞ്ച് വർഷം കേരളത്തിൽ പ്രതിപക്ഷത്തിരുന്ന് ചെയ്യാൻ പോകുന്ന കാര്യമാണ് സിപിഎം ചെയ്യുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. ജയിലിന് മുന്നിൽ ജയരാജൻ നടത്തിയത് ചട്ടലംഘനമെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം നിരവധി കോൺഗ്രസ് നേതാക്കളാണ് അൻവറിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. അൻവറിന്‍റെ അറസ്‌റ്റ് ഭരണകൂട ഭീകരതയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു എംഎല്‍എയെ രാത്രിയില്‍ വീടുവളഞ്ഞ് അസ്‌റ്റ് ചെയ്യുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Also Read: 'ഇത് ഒരു എംഎല്‍എയും ചെയ്യാന്‍ പാടില്ലാത്ത കാര്യം, അൻവറിനെതിരായ പൊലീസ് നടപടി നീതിപൂർവം': സിപിഎം