റോക്കിംഗ് സ്‌റ്റാര്‍ യാഷ് നായകനാകുന്ന ഹൈ വോൾട്ടേജ് ചിത്രമാണ് 'ടോക്‌സിക്'. 'കെജിഎഫ് ചാപ്റ്റർ 2'ന് ശേഷം യാഷ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളത്തിന്‍റെ സ്വന്തം ഗീതു മോഹന്‍ദാസ് ആണ്. കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്‌റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കികൊണ്ട് ടോക്‌സിക്കിന്‍റെ പുതിയ പോസ്‌റ്റര്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. യഷിന്‍റെ 39 ാം പിറന്നാളിന് മുന്നോടിയായിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെ പോസ്‌റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. രസകരമായ സിനിമയുടെ പോസ്‌റ്ററാണിത്.
വെളുത്ത ടക്‌സീഡോ ജാക്കറ്റും ഫെഡോറയും ധരിച്ച് വിന്‍റേജ് കാറില്‍ പുറം തിരിഞ്ഞ് നില്‍ക്കുന്ന യാഷിനെയാണ് പോസ്‌റ്ററില്‍ കാണാനാവുക. ചിത്രത്തിന്‍റെ വലിയ അപ്ഡേഷന്‍ യാഷിന്‍റെ 39 ാം പിറന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
യാഷും പോസ്‌റ്റര്‍ പങ്കുവച്ചിട്ടുണ്ട്. പോസ്‌റ്റര്‍ പുറത്തിറങ്ങിയതോടെ വലിയ ആവേശത്തിലും പ്രതീക്ഷയിലുമാണ് ആരാധകര്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
500 കോടി രൂപയ്ക്ക് മുകളിലാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ബിഗ് സ്‌ക്രീനിലേക്ക് യാഷ് തിരിച്ചു വരവിന് ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. അതേസമയം 'മൂത്തോന്‍' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. യഷിന്‍റെ പത്തൊന്‍പതാം സിനിമയാണിത്. എ ഫെയറി ടെയ്‌ല്‍ ഫോര്‍ ഗ്രോണ്‍ അപസ് എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍.
ഒരു പാൻ-ഇന്ത്യ പ്രൊഡക്ഷൻ എന്നതിലുപരി ഒരു പാൻ-വേൾഡ് സിനിമയായിട്ടാണ് ടോക്‌സിക് ഒരുക്കുന്നത്. ഇന്ത്യയുടനീളമുള്ളതും ഹോളിവുഡിൽ നിന്നുവരെയുള്ള അഭിനേതാക്കള്‍ ആഗോളതലത്തില്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നാണ് സൂചന.
എന്നാല്‍ അഭിനേതാക്കളെ കുറിച്ചോ സെറ്റിനെ കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഈ വർഷം ഏപ്രിലിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത്.
നിലവിൽ 'ടോക്‌സിക്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഓരോ ദിവസത്തെ സെറ്റിനും 40 കോടിയാണ് ചെലവഴിക്കുന്നത്. കെ ജി എഫിന് ശേഷം യാഷ് നായകനാകുന്ന സിനിമയായതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.
— Yash (@TheNameIsYash) December 30, 2024
യാഷിന്‍റെ ലുക്കും ഗെറ്റപ്പും കണ്ടതോടെ ആരാധകര്‍ ആവേശത്തിലാണ്. മയക്കുമരുന്ന് മാഫിയയുടെ കഥ പറയുന്ന ചിത്രമാണെന്നാണ് ചിത്രത്തന്‍റെ അനൗൺസ്‌മെന്‍റ് ടീസർ സൂചിപ്പിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക.