ETV Bharat / sitara

പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവർത്തനം; മോഹൻലാല്‍

author img

By

Published : Aug 22, 2019, 7:21 PM IST

തന്‍റെ ബ്ലോഗിലൂടെയാണ് താരം പ്രളയകേരളത്തെ കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചിരിക്കുന്നത്

mohanlal

പ്രളയം തുടർക്കഥയാവുമ്പോൾ മാറേണ്ടത് പരിസ്ഥിതിയോടുള്ള സമീപനങ്ങളാണെന്ന് നടൻ മോഹൻലാൽ. തന്‍റെ ബ്ലോഗിലൂടെയാണ് താരം പ്രളയകേരളത്തെ കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചിരിക്കുന്നത്. ‘രണ്ട് വർഷത്തെ അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ നമുക്ക് എല്ലാതരത്തിലും മാറേണ്ടതുണ്ട്. ഒരുപാട് കരുതലുകൾ എടുക്കേണ്ടതുണ്ട്. പണം പിരിക്കൽ മാത്രമല്ല ദുരിതാശ്വാസപ്രവർത്തനം എന്ന് തിരിച്ചറിയേണ്ടതുണ്ട്,” മോഹൻലാൽ കുറിച്ചു.

“ഒരു വർഷം മുമ്പ് മഹാപ്രളയം വന്ന് നമ്മുടെ ജീവനുകൾ അപഹരിക്കുകയും ജീവിതം തകർക്കുകയും ചെയ്തപ്പോൾ അതൊരു ഒറ്റപ്പെട്ട ദുരന്തമാണെന്ന് നാം കരുതി. കാലാവസ്ഥ അനുഗ്രഹിച്ച കേരളം എന്ന അഭിമാനബോധമുള്ള നമുക്ക് മറിച്ച് ചിന്തിക്കാൻ സാധിക്കില്ല. വെയിൽ വന്ന് പരന്ന് കഴിഞ്ഞതോടെ നാം പ്രളയത്തെ മറന്നു. പ്രളയകാലത്തെ മനുഷ്യബന്ധങ്ങൾ അഴിഞ്ഞു. വീട് തകർന്നവരും സ്ഥലം നഷ്ടപ്പെട്ടവരുമായ പലരും അതേ അവസ്ഥയിൽ തുടർന്നു. തൽക്കാലം നിർത്തിവച്ച മലയിടിക്കലും പാറപൊട്ടിക്കലും പൂർവാധികം ഉഷാറായി തുടർന്നു. ഉയരങ്ങളിൽ കൂടുതൽ കൂടുതൽ തണ്ണീർത്തടങ്ങളുണ്ടായി. രാഷ്ട്രീയക്കാർ പതിവ് പഴിചാരലുകൾ പുനരാരംഭിച്ചു. കേരളം പഴയത് പോലെ ആയി. നാം മറന്നെങ്കിലും പ്രകൃതി ഒന്നും മറന്നിരുന്നില്ല,” മോഹൻലാൽ എഴുതി.

  • " class="align-text-top noRightClick twitterSection" data="">

പ്രകൃതിദുരന്തങ്ങളെ ആർക്കും പൂർണമായി ചെറുക്കാൻ സാധിക്കില്ലെങ്കിലും ആധുനിക ശാസ്ത്രീയ സംവിധാനങ്ങൾ ഉപയോഗിച്ച് നമുക്ക് അവയെ മുൻകൂട്ടിയറിയാനും ഒരുക്കങ്ങൾ നടത്താനും സാധിക്കുമെന്ന് മോഹൻലാൽ പറയുന്നു. ഒറീസ അതിനൊരു ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Intro:Body:

entertainment

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.