കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം കൈമാറി ദേവസ്വം ബോര്‍ഡ് മന്ത്രി വിഎന്‍ വാസവന്‍. മണക്കുളങ്ങര ക്ഷേത്രവും മരിച്ചവരുടെ വീടും മന്ത്രി സന്ദര്‍ശിച്ചു. രണ്ട് ലക്ഷം രൂപ മലബാര്‍ ദേവസ്വം ബോര്‍ഡും മൂന്ന് ലക്ഷം രൂപ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്നാണ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് വീട്ടുകാർക്ക് കൈമാറിയത്. ഗുരുതര പരിക്കേറ്റവര്‍ക്ക് സഹായധനം നല്‍കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ഭാരവാഹികളുമായി അദ്ദേഹം സംസാരിച്ചു. കുറുവങ്ങാട് വട്ടാംകണ്ടി താഴെക്കുനി ലീല, താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ, വടക്കയില്‍ രാജന്‍ എന്നിവരായിരുന്നു അപകടത്തില്‍ മരിച്ചത്. ലീലയ്ക്ക് ആനയുടെ ചവിട്ടേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആന തകർത്ത ഓഫിസ് കെട്ടിടം വീണ് പരിക്ക് പറ്റിയാണ് മറ്റ് രണ്ട് പേർ മരിച്ചത്.
Also Read: നവജാത ശിശു തട്ടിക്കൊണ്ടുപോയി; അഥിതി സംസ്ഥാന തൊഴിലാളികള്‍ മണിക്കൂറുകള്‍ക്കുള്ളിൽ പിടിയിൽ