വാഷിങ്ടൺ: തീവ്രവാദത്തിനെതിരെ പാകിസ്ഥാൻകർശന നടപടി സ്വീകരിച്ചില്ലെങ്കില്‍ പാക് സർക്കാരിനെതിരെ കർശനനിലപാടുമായി ട്രംപ് ഭരണകൂടം മുന്നോട്ട് പോകുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. പാകിസ്ഥാൻതീവ്രവാദികൾക്ക് സുരക്ഷിത താവളമൊരുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനെതിരായ നടപടികൾക്ക് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാക് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന. ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തിൽ 40 പേർ മരിച്ചിരുന്നു. പാക് സംഘടന ജെയ്ഷെമുഹമ്മദ് ഭീകരാക്രമണത്തിന്റെഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.