ETV Bharat / bharat

ഗുജറാത്തിൽ കൊവിഡ് ബാധിതരില്ലാത്ത ഏക ജില്ലയായി ജുനാഗഡ് - ജുനാഗഡ് ജില്ല

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1939 ആയപ്പോഴും ജുനാഗഡ് ജില്ലയിൽ ആർക്കും തന്നെ രോഗം ബാധിച്ചിട്ടില്ല

Junagadh district  COVID-19  Coronavirus outbreak  COVID-19 scare  COVID-19 pandemic  Rajkot  Porbandar district  Ahmedabad  Coronavirus  ഗുജറാത്ത്  കൊവിഡ് ബാധിക്കാത്ത ജില്ല  ജുനാഗഡ് ജില്ല  ഗുജറാത്തിൽ കൊവിഡ് ബാധിക്കാത്ത ഏക ജില്ലയായി ജുനാഗഡ്
ഗുജറാത്തിൽ കൊവിഡ് ബാധിക്കാത്ത ഏക ജില്ലയായി ജുനാഗഡ്
author img

By

Published : Apr 21, 2020, 10:28 PM IST

ഗാന്ധിനഗർ: രാജ്യത്തെങ്ങും വ്യാപകമായി കൊവിഡ് പടരുന്നതിനിടെ ഗുജറാത്തിലെ ജുനാഗഡ് ജില്ലയിൽ ഇതുവരെ കൊവിഡ് 19 റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ. ഗിർ സോംനാഥ്, രാജ്‌കോട്ട്, പോർബന്ദർ ജില്ലകളിൽ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും തൊട്ടടുത്ത ജില്ലയായ ജുനാഗഡിലെ ആർക്കും തന്നെ രോഗബാധയില്ല.

കൊവിഡ് 19 ഇതുവരെ ബാധിക്കാത്ത ജില്ലകളുടെ പട്ടികയിൽ ജുനാഗഡ് ജില്ലയെ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഇവിടത്തെ ജനങ്ങൾക്ക് മറ്റു ജില്ലകളുമായി ബന്ധം വളരെ കുറവാണെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം നൽകിയ വിവരമനുസരിച്ച് ഗുജറാത്തിൽ ഇതുവരെ 1939 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ABOUT THE AUTHOR

author-img

...view details

റിലേറ്റഡ് ആർട്ടിക്കിൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.