സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് മാത്രമുണ്ടായത് 520 രൂപയുടെ വര്‍ധനവാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 64280 രൂപയായി ഉയര്‍ന്നു.
ഗ്രാമിന് ഇന്ന് 65 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 8000 രൂപയും കടന്നു. 8035 രൂപയാണ് ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ ഇന്ന് നല്‍കേണ്ടത്.
ഏതാനും നാളുകളായി സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണ വിലയില്‍ ചലനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറിച്ചിരുന്നു.
സ്വര്‍ണം, വെള്ളി എന്നിവയുടെ ആറ് ശതമാനവും പ്ലാറ്റിനത്തിന്‍റേത് 6.4 ശതമാനവുമാണ് തീരുവ കുറച്ചത്. ഇത് മാത്രമല്ല ഡോളര്‍-രൂപ വിനിമയ നിരക്കും രാജ്യത്തെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.
Also Read: കടൽ മാർഗം ഓസ്ട്രേലിയയിലേക്ക് മാതളം കയറ്റുമതി ചെയ്‌ത് ഇന്ത്യ