പൂര്‍ണമായും വാക്‌സിനെടുത്ത ക്രൂവുമായി ആദ്യ അന്താരാഷ്ട്ര സര്‍വീസ്; നേട്ടം കൈവരിച്ച് എയര്‍ ഇന്ത്യ - ഡല്‍ഹിയില്‍ നിന്നും ദുബായിലേക്കാണ് പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ച ക്രൂവുമൊത്ത് വിമാനം സര്‍വീസ് നടത്തിയത്.
ജീവനക്കാരുടെ മാത്രമല്ല, യാത്രക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കാനാണ് എല്ലാ ക്രൂ അംഗങ്ങള്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ന്യൂഡല്‍ഹി: പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ച വിമാന ജീവനക്കാരുമായി ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വീസ് നടത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഡല്‍ഹിയില്‍ നിന്നും ദുബായിലേക്കാണ് പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ച ക്രൂവുമൊത്ത് വിമാനം സര്‍വീസ് നടത്തിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്ളൈറ്റ് ഒമ്പത്, 191 ആണ് ഈ നേട്ടം കൈവരിച്ചത്.
രാവിലെ 10.40 നാണ് ഡല്‍ഹിയില്‍ നിന്ന് യാത്രതിരിച്ചത്. ജീവനക്കാരുടെ മാത്രമല്ല, യാത്രക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ എല്ലാ ക്രൂ അംഗങ്ങള്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രസ്താവനയിലൂടെ മാധ്യമങ്ങളെ അറിയിച്ചു. വിമാനത്തിന്‍റെ പൈലറ്റുമാരും ക്യാബിന്‍ ക്രൂവും രണ്ട് ഡോസ് വീതം വാക്‌സിന്‍ സ്വീകരിച്ചിരുന്നു.
ഡി.ആര്‍.ഗുപ്ത, അശോക് കുമാര്‍ നായിക് എന്നിവരായിരുന്നു വിമാനത്തിന്‍റെ ക്യാപ്റ്റന്‍ന്മാരായി ഉണ്ടായിരുന്നത്. വെങ്കിട് കെല്ല, പ്രവീണ്‍ ചന്ദ്ര, പ്രവിണ്‍ ചോഗല്‍, മനീഷ കാംബ്ലെ എന്നിവര്‍ ക്രൂ അംഗങ്ങളായി സേവനത്തിനുണ്ടായിരുന്നു.
ALSO READ: ബംഗാളിൽ ബ്ലാക്ക് ഫംഗസ് രോഗി ആശുപത്രിയിൽ നിന്ന് ചാടിപ്പോയി