ETV Bharat / bharat

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവര്‍ക്ക് മാത്രം തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ അനുവാദം: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി - FALLING POPULATION IN ANDHRA

ജനസംഖ്യയില്‍ വരുന്ന കുറവ് തടയാനാണ് പുതിയ നയമെന്നും മുഖ്യമന്ത്രി.

ANDHRA PRADESH CM CHANDRABABU NAIDU  POPULATION IN ANDHRA  ആന്ധ്രാപ്രദേശ് ജനസംഖ്യ  ചന്ദ്രബാബു നായിഡു ആന്ധ്ര
Andhra Pradesh CM N Chandrababu Naidu (ANI)
author img

By PTI

Published : Jan 16, 2025, 12:36 PM IST

തിരുപ്പതി : ആന്ധ്രാപ്രദേശില്‍ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവര്‍ക്ക് മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ അനുവാദം നല്‍കൂ എന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവര്‍ക്ക് മാത്രമേ സർപഞ്ച്, മുനിസിപ്പൽ കൗൺസിലർ അല്ലെങ്കിൽ മേയർ ആകാൻ കഴിയൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനസംഖ്യാ കുറവ് തടയാനാണ് പുതിയ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഒരു കാലത്ത്, കൂടുതൽ കുട്ടികളുള്ള വ്യക്തികൾക്ക് പഞ്ചായത്ത് (തെരഞ്ഞെടുപ്പ്) അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ അനുവാദമില്ലായിരുന്നു. ഇപ്പോൾ ഞാൻ പറയുന്നത് കുറഞ്ഞ കുട്ടികളുള്ള വ്യക്തികൾക്ക് മത്സരിക്കാൻ കഴിയില്ല എന്നാണ്. നിങ്ങൾക്ക് രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ മാത്രമേ നിങ്ങൾ ഒരു സർപഞ്ച്, മുനിസിപ്പൽ കൗൺസിലർ, കോർപ്പറേഷൻ ചെയർമാൻ അല്ലെങ്കിൽ മേയർ ആകാന്‍ കഴിയുകയുള്ളൂ' - അദ്ദേഹം നരവാരിപള്ളെയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഏകദേശം 15 വർഷത്തിനുള്ളിൽ സ്ഥിരമായ ഫെർട്ടിലിറ്റി നിരക്ക് ഉണ്ടായിരിക്കാനുള്ള ഗുണം ഉത്തരേന്ത്യയ്ക്ക് നഷ്‌ടപ്പെട്ടേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഴയ തലമുറയ്ക്ക് കൂടുതൽ കുട്ടികളുണ്ടായിരുന്നു എന്നും ഇപ്പോഴത്തെ തലമുറ അത് ഒരു കുട്ടിയിലേക്ക് ചുരുക്കിയെന്നും ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടി.

ഇന്നത്തെ ചില 'ബുദ്ധിമാന്‍മാരായ' ആളുകൾ ജീവിതം ആസ്വദിക്കാൻ ഡബിള്‍ ഇന്‍കം നോ കിഡ്‌സ് (DINK) എന്ന ആശയത്തിലേക്ക് പോകുന്നുണ്ട് എന്നും ചന്ദ്രബാബു നായിഡു പരിഹസിച്ചു. ഈ ചിന്താഗതിയുള്ളവരുടെ മാതാപിതാക്കൾ ഇവരെപ്പോലെ ചിന്തിച്ചിരുന്നെങ്കിൽ ഇവർ ഈ ലോകത്തേക്ക് വരില്ലായിരുന്നു എന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എല്ലാ രാജ്യങ്ങളും ഈ തെറ്റ് ചെയ്‌തു. ശരിയായ സമയത്ത് നമ്മൾ തീരുമാനമെടുക്കണം. ദക്ഷിണ കൊറിയ, ജപ്പാൻ, യൂറോപ്പ് എന്നിവിടങ്ങളില്‍ ആളുകൾ ജനസംഖ്യാ ഇടിവിന്‍റെ അപകടം മനസിലാക്കിയിരുന്നില്ല. മറിച്ച് സമ്പത്ത് സൃഷ്‌ടിക്കുന്നതിലും വരുമാനം വർധിപ്പിക്കുന്നതിലും മാത്രമാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇപ്പോൾ അവർക്ക് ആളുകളെ ആവശ്യമുണ്ട്. നമ്മൾ ആളുകളെ അങ്ങോട്ട് അയയ്‌ക്കേണ്ട സ്ഥിതിയായി എന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

2047 വരെ നമുക്ക് ജനസംഖ്യാപരമായ നേട്ടമുണ്ടാകും, കൂടുതൽ യുവാക്കൾ ഉണ്ടാകും. 2047 ന് ശേഷം വൃദ്ധരുടെ എണ്ണം കൂടും. ഒരു സ്‌ത്രീക്ക് രണ്ടിൽ താഴെ കുട്ടികൾ ജനിച്ചാൽ ജനസംഖ്യ കുറയും. ഓരോ സ്‌ത്രീയും രണ്ടിൽ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകിയാൽ ജനസംഖ്യ വർധിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

Also Read: 16കാരിയെ ഒളിച്ചോടാന്‍ സഹായിച്ചെന്ന് ആരോപണം; സ്ത്രീയെ നഗ്നയാക്കി മര്‍ദിച്ചു, മുടി മുറിച്ചുകളഞ്ഞു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.