ETV Bharat / bharat

16കാരിയെ ഒളിച്ചോടാന്‍ സഹായിച്ചെന്ന് ആരോപണം; സ്ത്രീയെ നഗ്നയാക്കി മര്‍ദിച്ചു, മുടി മുറിച്ചുകളഞ്ഞു - WOMAN STRIPPED NAKED BEATEN IN AP

ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലാണ് സംഭവം.

WOMAN STRIPPED NAKED ANDHRA PRADESH  ANDHRA PRADESH ELOPE CASE  ആന്ധ്രാപ്രദേശ് യുവതിക്ക് മര്‍ദ്ദനം  16 YEAR OLD GIRL ELOPE IN AP
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 16, 2025, 11:39 AM IST

പെനുകൊണ്ട : പതിനാറുകാരിയെ ഒളിച്ചോടാന്‍ സഹായിച്ചെന്ന് ആരോപിച്ച് യുവതിക്ക് ബന്ധുക്കളുടെ ക്രൂരമര്‍ദനം. യുവതിയെ നഗ്‌നയാക്കി മുടി മുറിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയില്‍ ഇന്നലെയാണ് സംഭവം.

ഒരാഴ്‌ച മുമ്പാണ് 16 വയസുള്ള പെൺകുട്ടി അതേ ഗ്രാമത്തിലെ ഒരു യുവാവിനൊപ്പം ഒളിച്ചോടിയത്. പിന്നീട് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി മാതാപിതാക്കൾക്ക് കൈമാറി. ഗ്രാമത്തിലെ മറ്റൊരു സ്‌ത്രീയാണ് ഇവരെ രക്ഷപ്പെടാൻ സഹായിച്ചത് എന്നാരോപിച്ചാണ് പതിനാറുകാരിയുടെ മാതാപിതാക്കൾ ഇവരെ ആക്രമിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പെൺകുട്ടിയുടെ മാതാപിതാക്കളും മറ്റ് 11 ബന്ധുക്കളും ആരോപണ വിധേയയായ സ്‌ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് ഇവരെ മര്‍ദിക്കുകയും വസ്‌ത്രങ്ങള്‍ വലിച്ചു കീറുകയും മുടി മുറിച്ചുകളയുകയും ചെയ്‌തു. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാരാണ് യുവതിയെ പെനുകൊണ്ട സർക്കാർ ആശുപത്രിയില്‍ എത്തിച്ചത്.

മര്‍ദനത്തിനിരയായ സ്‌ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കും 11 ബന്ധുക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് കിയ സ്റ്റേഷൻ എസ്ഐ രാജേഷ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും എസ്ഐ വ്യക്തമാക്കി. ഡിഎസ്‌പി വെങ്കിടേശ്വര്‍ലു ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലിയിരുത്തി.

Also Read: ദുര്‍മന്ത്രവാദിനിയെന്ന് ആരോപണം; സ്‌ത്രീയെ മര്‍ദ്ദിച്ച ശേഷം വായില്‍ മനുഷ്യ വിസര്‍ജ്ജ്യം നിറച്ച് നഗ്നയായി നടത്തിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.