ETV Bharat / sports

ഗാംഗുലി മുതൽ ഗെയ്ൽ വരെ: ചാമ്പ്യൻസ് ട്രോഫിയിൽ കൂടുതൽ റൺസ് നേടിയ 10 താരങ്ങളിതാ.. - CHAMPIONS TROPHY 2025

ചാമ്പ്യൻസ് ട്രോഫി മത്സരങ്ങള്‍ ഫെബ്രുവരി 19 മുതൽ പാകിസ്ഥാനിലും ദുബായിലുമായി നടക്കും.

MOST RUNS IN THE CHAMPIONS TROPHY  ഐസിസി ചാമ്പ്യൻസ് ട്രോഫി 2025  SOURAV GANGULY  CHRIS GAYLE
File Photo: Jacques Kallis, Ricky Ponting And Shikhar Dhawan (AFP)
author img

By ETV Bharat Sports Team

Published : Jan 16, 2025, 11:58 AM IST

ഹൈദരാബാദ്: ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ഫെബ്രുവരി 19 മുതൽ പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും. ടൂർണമെന്‍റിന്‍റെ ഒമ്പതാം പതിപ്പ് പാകിസ്ഥാനിലും ദുബായിലുമായി ഹൈബ്രിഡ് മോഡലിലാണ് നടക്കുക. ഫെബ്രുവരി 23ന് ദുബായിലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. 8 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ 15 മത്സരങ്ങളാണുള്ളത്. ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റൺസ് നേടിയ താരങ്ങളെ കുറിച്ചറിയാം.

1. ക്രിസ് ഗെയ്ൽ (വെസ്റ്റ് ഇൻഡീസ്)

ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് വെസ്റ്റ് ഇൻഡീസിന്‍റെ ഇതിഹാസ താരം ക്രിസ് ഗെയ്‌ലാണ്. 17 മത്സരങ്ങളിൽ നിന്ന് 52.73 ശരാശരിയിൽ 791 റൺസ് താരം നേടിയിട്ടുണ്ട്. ഉയർന്ന സ്കോർ പുറത്താകാതെ 133 ആണ്. ടൂർണമെന്‍റിൽ 3 സെഞ്ചുറികളും 1 അർധസെഞ്ചുറിയും ഗെയ്ൽ സ്വന്തമാക്കിയിട്ടുണ്ട്.

2. മഹേല ജയവർദ്ധനെ (ശ്രീലങ്ക)

ശ്രീലങ്കൻ ക്രിക്കറ്റ് ഐക്കൺ മഹേല ജയവർധന തന്‍റെ മികച്ച ബാറ്റിങ് ടെക്നിക്കിനും ക്ലാസിക് ശൈലിക്കും പേരുകേട്ട താരമാണ്. ചാമ്പ്യൻസ് ട്രോഫിയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺസ് ജയവർദ്ധനെയുടെ പേരിലാണ്. 22 മത്സരങ്ങളിൽ നിന്ന് 41.22 ശരാശരിയിൽ 5 അർധസെഞ്ചുറികളടക്കം 742 റൺസ് താരം നേടിയിട്ടുണ്ട്, പുറത്താകാതെ നിന്ന 84 ആണ് ഉയർന്ന സ്കോർ.

3. ശിഖർ ധവാൻ (ഇന്ത്യ)

ഗബ്ബർ' എന്ന് വിളിപ്പേരുള്ള മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ അസാധാരണമായ ബാറ്റിംഗ് സാങ്കേതികതയ്ക്കും ആക്രമണാത്മക ബാറ്റിംഗ് ശൈലിക്കും പേരുകേട്ട താരമാണ്. ടൂർണമെന്‍റിന്‍റെ ചരിത്രത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരവുമാണ്. 10 ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളിൽ നിന്ന് 77.88 എന്ന മികച്ച ശരാശരിയിൽ 701 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ഉയർന്ന സ്കോർ 125 റൺസാണ്. 2013ൽ ഇന്ത്യ കിരീടം നേടിയപ്പോൾ ശിഖർ ധവാൻ പ്ലെയർ ഓഫ് ദ ടൂർണമെന്‍റായി തിരഞ്ഞെടുക്കപ്പെട്ടു.

4. കുമാർ സംഗക്കാര (ശ്രീലങ്ക)

മറ്റൊരു ശ്രീലങ്കൻ ഇതിഹാസമായ കുമാർ സംഗക്കാര അസാധാരണമായ ബാറ്റിങ് കഴിവുകൾക്ക് പ്രശസ്തനാണ്. ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ താരമാണ്. 22 ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളിൽ നിന്ന് 683 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 134 റൺസ്. 4 അർധസെഞ്ചുറികളും താരത്തിന്‍റെ പേരിലുണ്ട്.

5. സൗരവ് ഗാംഗുലി (ഇന്ത്യ)

ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ഇന്ത്യൻ താരമാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. അസാധാരണമായ ബാറ്റിങ്ങിനും നേതൃത്വപാടവത്തിനും പേരുകേട്ടയാളാണ് 'ദാദ'. 13 മത്സരങ്ങളിൽ നിന്ന് 665 റൺസ് താരം നേടിയിട്ടുണ്ട്. 141 റൺസാണ് ഗാംഗുലിയുടെ ഉയർന്ന വ്യക്തിഗത സ്കോർ.

6. ജാക്ക് കാലിസ് (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ഓൾറൗണ്ടർ ജാക്വസ് കാലിസ് തന്‍റെ മികച്ച ബാറ്റിങ്ങിനും ബൗളിങ്ങിനും പേരുകേട്ട താരമാണ്. ചാമ്പ്യൻസ് ട്രോഫിയിലെ 17 മത്സരങ്ങളിൽ തന്‍റെ ടീമിനെ പ്രതിനിധീകരിച്ചു. 46.64 ശരാശരിയിൽ ആകെ 653 റൺസ് നേടി. ഉയർന്ന സ്കോർ113 ആയിരുന്നു.

7. രാഹുൽ ദ്രാവിഡ് (ഇന്ത്യ)

കുറ്റമറ്റ പ്രതിരോധത്തിന് പേരുകേട്ട മുൻ ഇന്ത്യൻ ബാറ്റർ ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രത്തിലെ ഏഴാമത്തെ ഏറ്റവും ഉയർന്ന റൺസാണ് സ്വന്തമാക്കിയത്. 19 മത്സരങ്ങളിൽ നിന്ന് 48.23 ശരാശരിയിൽ 627 റൺസ് താരം നേടിയിട്ടുണ്ട്. ഉയർന്ന സ്കോർ 67 ആണ്.

8. റിക്കി പോണ്ടിങ് (ഓസ്ട്രേലിയ)

ഇതിഹാസ ക്രിക്കറ്റ് താരം റിക്കി പോണ്ടിങ് ചാമ്പ്യൻസ് ട്രോഫിയിൽ 18 മത്സരങ്ങളിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചു. 4 അർദ്ധസെഞ്ചുറികളുടെയും 1 സെഞ്ചുറിയുടെയും സഹായത്തോടെ താരം ആകെ 593 റൺസ് നേടി. ഉയർന്ന സ്കോർ 111.

9. ശിവനാരായണൻ ചന്ദർപോൾ (വെസ്റ്റ് ഇൻഡീസ്)

ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടി ഒമ്പതാം സ്ഥാനത്തെത്തിയ താരമാണ് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ചന്ദർപോൾ. തന്‍റെ ഉയർന്ന വ്യക്തിഗത സ്‌കോറായ 74 ഉൾപ്പെടെ 53.36 ശരാശരിയിൽ 587 റൺസ് അദ്ദേഹം നേടി.

10. സനത് ജയസൂര്യ (ശ്രീലങ്ക)

ആക്രമണോത്സുകമായ ബാറ്റിങ്ങിന് പേരുകേട്ട കളിക്കാരനാണ് ഇടംകൈയ്യൻ ശ്രീലങ്കൻ ബാറ്റർ. 20 ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളിൽ നിന്ന് ജയസൂര്യ പുറത്താകാതെ 102 റൺസ് ഉൾപ്പെടെ 536 റൺസ് നേടി. ഒരു സെഞ്ചുറിയും ഒരു അർദ്ധ സെഞ്ചുറിയും താരത്തിന്‍റെ പേരിലുണ്ട്.

Also Read: നിലയുറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്; മോണ്ടിനെഗ്രോ താരം ദുഷാൻ ലഗാതോറുമായി കരാർ ഒപ്പിട്ടു - KERALA BLASTERS FC

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.