ഇടുക്കി : ഇടുക്കിയിൽ പിതാവിനെ മകൻ മർദിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശിയായ ഭഗത് സിങ് ആണ് മരിച്ചത്. കഴിഞ്ഞ ഞായറഴ്‌ച രാവിലെയാണ് സംഭവം.
ഉടുമ്പന്‍ചോല ശാന്തരുവിയിലെ ഏല തോട്ടത്തിലെ തൊഴിലാളികളായിരുന്നു ഭഗത് സിങ്ങും മകൻ രാകേഷും. ഞായറഴ്‌ച രാവിലെ ഇരുവരും മദ്യപിച്ച ശേഷം തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടര്‍ന്നാണ് രാകേഷ് പിതാവിനെ ക്രൂരമായി മർദിച്ചത്. പിതാവ് ബോധരഹിതനായി വീട്ടിൽ കിടക്കുകയായാണെന്ന് രാകേഷ് അയൽവാസികളെ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടർന്ന് നാട്ടുകാരാണ് ഭഗത് സിങ്ങിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. മർദനത്തെ തുടർന്ന് ഭഗത് സിങ്ങിന്‍റെ വാരിയെല്ലിന് പൊട്ടൽ ഉണ്ടാവുകയും ഹൃദയഘാതം സംഭവിക്കുകയുമായിരുന്നു.
സംഭവത്തെ പിന്നാലെ രാകേഷ് ഒളിവിൽ പോയിരുന്നു. ഉടുമ്പൻചോല പൊലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ രാജകുമാരി ഖജനാപ്പാറ മേഖലയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.