ETV Bharat / bharat

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; നാലാമത്തെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്, പട്ടികയില്‍ അഞ്ച് പേര്‍ - CONGRESS RELEASES FOURTH FOR DELHI

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള അഞ്ച് സ്ഥാനാർഥികളുടെ നാലാമത്തെ പട്ടിക കോൺഗ്രസ് പുറത്തിറക്കി.

DELHI ASSEMBLY POLLS 2025  ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്  CONGRESS RELEASE4TH LIST DELHIPOLLS  LATEST NEWS IN MALAYALAM
Representational image (Getty Images)
author img

By ETV Bharat Kerala Team

Published : Jan 16, 2025, 10:46 AM IST

ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാലാമത്തെ പട്ടിക പുറത്തിറക്കി കോൺഗ്രസ്. അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അതേസമയം റോഹ്താസ് നഗർ, തിമാർപൂർ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പാർട്ടി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ, കോൺഗ്രസ് 16 സ്ഥാനാർഥികൾ ഉൾപ്പെടുന്ന മൂന്നാമത്തെ പട്ടിക പുറത്തിറക്കിയിരുന്നു.

മൂന്നാമത്തെ പട്ടികയിൽ, ബവാനയിൽ (എസ്‌സി) നിന്നുള്ള സുരേന്ദ്ര കുമാർ, രോഹിണിയിൽ നിന്നുള്ള സുമേഷ് ഗുപ്‌ത, കരോൾ ബാഗിൽ (എസ്‌സി) നിന്നുള്ള രാഹുൽ ധനക്, തുഗ്ലക്കാബാദിൽ നിന്നുള്ള വീരേന്ദ്ര ബിധുരി, ബദർപൂർ സീറ്റിൽ നിന്നുള്ള അർജുൻ ഭദാന എന്നിവരെയാണ് കോൺഗ്രസ് സ്ഥാനാർഥികളാക്കിയത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 70 സ്ഥാനാർഥികളുടെയും പട്ടിക ആം ആദ്‌മി പാർട്ടി ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. അതേസമയം ഇതുവരെ 68 സ്ഥാനാർഥികളുടെ പട്ടിക മാത്രമേ കോൺഗ്രസ് പുറത്തിറക്കിയിട്ടുള്ളു.

അടുത്തിടെ കോൺഗ്രസിൽ ചേർന്ന മുൻ എഎപി എംഎൽഎ ധരം പാൽ ലക്‌ഡയെ മുണ്ട്കയിൽ നിന്നും മുൻ കേന്ദ്രമന്ത്രി കൃഷ്‌ണ തിരാത്തിനെ പട്ടേൽ നഗറിൽ നിന്നും മത്സരിപ്പിക്കും. കിരാരി നിയമസഭ മണ്ഡലത്തിൽ രാജേഷ് ഗുപ്‌ത, മോഡൽ ടൗണിൽ നിന്ന് കുൻവർ കരൺ സിങ്, ഹരി നഗറിൽ നിന്ന് പ്രേം ശർമ്മ, ജനക്‌പുരിയിൽ നിന്ന് ഹർബാനി കൗർ, വികാസ്‌പുരിയിൽ നിന്ന് ജിതേന്ദർ സോളങ്കി, നജഫ്‌ഗഡിൽ നിന്ന് സുഷമ യാദവ്, പാലത്തിൽ നിന്ന് മംഗെ റാം, ആർകെ പുരത്തിൽ നിന്ന് വിശേഷ് ടോകാസ് എന്നിവരെയാണ് കോൺഗ്രസ് സ്ഥാനാർഥികളാക്കിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതുപോലെ, കോൺഗ്രസ് ഓഖ്‌ലയിൽ നിന്ന് അരിബ ഖാൻ, വിശ്വാസ് നഗറിൽ നിന്ന് രാജീവ് ചൗധരി, ഗാന്ധി നഗറിൽ നിന്ന് കമൽ അറോറ, ഷഹ്ദാരയിൽ നിന്ന് ജഗത് സിങ്, ഘോണ്ടയിൽ നിന്ന് ഭീഷം ശർമ്മ എന്നിവരെയും മത്സരിപ്പിക്കും.

ജനുവരി 17ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ജനുവരി 18ആണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന നടത്തുക. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 20ന്. ഫെബ്രുവരി 5ന് ഒറ്റ ഘട്ടമായാണ് ഡൽഹിയിൽ വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 8 ന് വോട്ടെണ്ണൽ നടക്കും.

ഡൽഹിയിൽ തുടർച്ചയായി 15 വർഷം അധികാരത്തിലിരുന്ന കോൺഗ്രസിന് കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിടേണ്ടി വന്നിരുന്നു, ഒരു സീറ്റും നേടാൻ കഴിഞ്ഞിരുന്നില്ല. ഇതിന് വിപരീതമായി, 2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 70ൽ 62 സീറ്റുകൾ നേടി ആം ആദ്‌മി പാർട്ടി ആധിപത്യം സ്ഥാപിച്ചപ്പോൾ ബിജെപിക്ക് എട്ട് സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

Also Read: ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്; അന്വേഷണത്തിനൊടുവിൽ കേസ് ഉദ്യോഗസ്ഥന്‍റെ പേരിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.