ETV Bharat / state

സ്വര്‍ഗം താണിറങ്ങി വന്നതോ; മഞ്ഞണിഞ്ഞ് മൂന്നാര്‍, വിട്ടാലോ.. ഇതാണ് ബെസ്റ്റ് ടൈം - ZERO DEGREE AGAIN IN MUNNAR

താപനില പൂജ്യം ഡിഗ്രീ സെൽഷ്യസിൽ. മൂന്നാറിൻ്റെ ഭംഗി ആസ്വദിക്കാന്‍ സഞ്ചാരികളുടെ ഒഴുക്ക്...

MUNNAR TOURISM  IDUKKI MUNNAR  മൂന്നാർ  തേയില തോട്ടം
Munnar (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 29, 2025, 9:23 AM IST

ഇടുക്കി: മലമേലെ തിരിവച്ച് പെരിയാറിൻ തളയിട്ട്..... ചിരിതൂകും പെണ്ണല്ലേ ഇടുക്കി... ഇനി പറയാനുള്ളത് ദക്ഷിണേന്ത്യയുടെ കശ്‌മീർ എന്നറിയപ്പെടുന്ന ഇടുക്കിയിലെ മൂന്നാറിനെപ്പറ്റിയാണ്. മൂന്നാറിലെത്താനാഗ്രഹിക്കുന്നുവെങ്കിൽ ഒട്ടും സമയം കളയണ്ട. നേരെ വണ്ടിവിട്ടോ...

താപനില പൂജ്യം ഡിഗ്രീ സെൽഷ്യസിൽ(0°C) മൂന്നാറിൻ്റെ ഭംഗി ആസ്വദിക്കാം. കോടമഞ്ഞിൽ പുതച്ച് കിടക്കുന്ന തേയില തോട്ടങ്ങളിലൂടെ ഒരു യാത്ര... ആഹാ അന്തസ്... കഴിഞ്ഞ രണ്ട് ദിവസമായി മൂന്നാറിങ്ങനെ തണുത്ത് വിറച്ച് നിൽപ്പാണ്. മൂന്നാറിൻ്റെ ഭംഗി ആസ്വദിക്കാനെത്തുന്ന സന്ദർശകരും കുറവല്ല. ജനുവരി 27 തിങ്കളാഴ്‌ച തണുപ്പ് 0°Cൽ എത്തിയിരുന്നു. ഒരാഴ്‌ച മുൻപും സമാന കാലവസ്ഥയായിരുന്നു.

പകൽ താപനില 14ന് മുകളിൽ എത്തുന്നുണ്ടെങ്കിലും കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. ചെണ്ടുവര, ലക്ഷ്‌മി എന്നിവിടങ്ങളിലാണ് രണ്ടു ദിവസമായി താപനില പൂജ്യത്തിലെത്തിയത്. ദേവികുളം, സെവൻമല, നല്ലതണ്ണി എന്നിവിടങ്ങളിൽ ഒരു ഡിഗ്രിയും സൈലൻ്റ് വാലിയിൽ, മാട്ടുപ്പെട്ടി എന്നി വിടങ്ങളിൽ രണ്ടു ഡിഗ്രി സെൽഷ്യസുമാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വരും ദിവസങ്ങളിൽ ഇനിയും തണുപ്പ് കൂടാൻ സാധ്യതയുണ്ട്. തണുപ്പ് ആസ്വദിക്കുന്നതിനായി നിരവധി വിനോദസഞ്ചാരികളാണ് മൂന്നാറിലും ഉള്‍പ്രദേശങ്ങളിലും എത്തുന്നത്. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീഴുന്ന കാഴ്‌ചയാണുള്ളത്. മൂന്നാർ ടൗൺ, ലക്ഷ്‌മി എസ്റ്റേറ്റ്, ദേവികുളം എന്നിവിടങ്ങളിൽ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസും സൈലൻ്റ് വാലിയിൽ മൂന്ന് ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. രാവിലെയും വൈകീട്ടും അതിശൈത്യവും ഉച്ചസമയത്ത് വെയിലും അനുഭവപ്പെടുന്നുണ്ട്.

എന്തായാലും തണുപ്പ് വർധിക്കുന്നതോടെ വിനോദസഞ്ചാരികളുടെ തിരക്ക് വർധിക്കാനാണ് സാധ്യത. ഇടതൂര്‍ന്ന തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മഞ്ഞ് മൂടിയ പ്രകൃതി ഭംഗി ആസ്വദിച്ച് ഒരു ഡ്രൈവ്. അപ്പൊ വണ്ടി വിടുകയല്ലേ...

Also Read: മുല്ലപ്പെരിയാർ അണക്കെട്ട്: സുരക്ഷാഭീഷണിയെന്നത് ആശങ്ക മാത്രമെന്ന് സുപ്രീംകോടതി - SC ON MULLAPERIYAR SECURITY THREAT

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.