ETV Bharat / international

ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തിലെ ഇന്ത്യൻ പങ്കിന് തെളിവില്ല; ആരോപണം തള്ളി കാനഡ കമ്മിഷൻ റിപ്പോർട്ട് - CANADIAN COMMISSION REPORT

നിജ്ജാറിൻ്റെ കൊലപാതകവുമായി ഇന്ത്യൻ സർക്കാർ ഏജൻ്റുമാരെ ബന്ധിപ്പിക്കുന്ന വിശ്വസനീയമായ ഇൻ്റലിജൻസ് വിവരങ്ങള്‍ ഉണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെത്തുടർന്ന് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം മോശമായിരുന്നു.

Khalisthan Terrorist  Hardeep singh Nijjar  Hardeep singh Nijjar Murder  ഇന്ത്യ കാനഡ നയതന്ത്ര ബന്ധം
PM Modi And Justin Trudeau (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 30, 2025, 11:22 AM IST

ഒട്ടാവ : ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡ മുന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം തള്ളി കാനഡ കമ്മിഷൻ റിപ്പോർട്ട്. 2023 ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിൽ നടന്ന നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിൻ്റെ ഏജൻ്റുമാർക്ക് പങ്കുണ്ടെന്നും തെളിവുകൾ കാനഡയുടെ പക്കലുണ്ടെന്നും ട്രൂഡോ പറഞ്ഞിരുന്നു. സംഭവം വിവാദമാതോടെ കാനഡ പ്രസ്‌താവന നിഷേധിക്കുകയും ചെയ്‌തിരുന്നു. എന്നാൽ 123 പേജുള്ള കാനഡ കമ്മിഷൻ റിപ്പോർട്ടിലാണ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നിരിക്കുന്നത്.

ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ പങ്ക് സംശയിക്കുന്നതിനെക്കുറിച്ച് യാതൊരു തെളിവും ഇല്ലെന്ന് കാനഡ കമ്മിഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. കൊലപാതകം ഉൾപ്പെടെ കാനഡയിലെ ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളുമായി ഇന്ത്യൻ സർക്കാരിനെയോ ഉന്നത ഉദ്യോഗസ്ഥരെയോ ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

നിജ്ജാറിൻ്റെ കൊലപാതകവുമായി ഇന്ത്യൻ സർക്കാർ ഏജൻ്റുമാരെ ബന്ധിപ്പിക്കുന്ന വിശ്വസനീയമായ ഇൻ്റലിജൻസ് വിവരങ്ങള്‍ ഉണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെ തുടർന്ന് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം മോശമായിരുന്നു. ഈ അവകാശവാദങ്ങൾ അടിസ്ഥാനരഹിതവും രാഷ്‌ട്രീയ പ്രേരിതവും അസംബന്ധവുമാണെന്നാണ് ഇന്ത്യ പ്രതികരിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഖലിസ്ഥാൻ പ്രസ്ഥാനം ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ടെങ്കിലും കാനഡയിലെ സിഖ് പ്രവാസികള്‍ക്കിടയിൽ വലിയ പിന്തുണയാണുള്ളത്. ഭീകരനായി ഇന്ത്യ പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജാർ 2023 ജൂൺ 18നാണ് വെടിയേറ്റ് മരിച്ചത്. കാനഡയിലെ ഖലിസ്ഥാൻ പ്രസ്ഥാനത്തെ പിന്തുണക്കുന്നവരോട് ട്രൂഡോയുടെ സർക്കാർ മൃദുസമീപനമാണ് കാണിക്കുന്നതെന്ന് ഇന്ത്യ ആവർത്തിച്ച് വിമർശിച്ചിട്ടുണ്ട്.

ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നയതന്ത്ര ബന്ധം പ്രതികൂലമായ സാഹചര്യത്തിൽ ആറ് ഇന്ത്യൻ നയതന്ത്രജ്ഞരെയും കോൺസുലർ ഉദ്യോഗസ്ഥരെയും കാനഡയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് ഇന്ത്യയും ആറ് കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. മാത്രവുമല്ല കാനഡയുടെ തെരഞ്ഞെടുപ്പിലടക്കം അന്തർ ദേശിയ സർക്കാരുകൾ ഇടപെടുന്നുവെന്നും കാനഡ ആരോപിച്ചിരുന്നു. എന്നാൽ ആരോപണങ്ങള്‍ ശക്തമായി നിരസിച്ച ഇന്ത്യ, കാനഡയാണ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ നിരന്തരം ഇടപെടുന്നതെന്ന് തിരിച്ചടിച്ചിരുന്നു.

Also Read: അനധികൃത കുടിയേറ്റക്കാരെ തടവറയിലാക്കാൻ ട്രംപ്; എല്ലാ രാജ്യക്കാരെയും വിശ്വസിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപനം - ILLEGAL ALIENS IN GUANTANAMO BAY

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.