ETV Bharat / state

ഡല്‍ഹി മദ്യനയക്കേസ് പ്രതി കെ കവിത കേരളത്തിലെത്തിയത് ഒയാസിസിന് വേണ്ടി, പിന്നില്‍ ദുരൂഹ ഇടപാടുകള്‍: വിഡി സതീശന്‍ - VD SATHEESAN ON NEW LIQUOR POLICY

മദ്യനയം ഒയാസിസ് കമ്പനിക്ക് വേണ്ടി മാറ്റിയെന്ന് വിഡി സതീശന്‍.

VD SATHEESAN ON ELAPPULLY BREWERY  ELAPPULLY BREWERY ROW  KERALA NEW LIQUOR POLICY  എലപ്പുള്ളി ബ്രൂവെറി വിവാദം
VD Satheesan (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 30, 2025, 12:27 PM IST

മലപ്പുറം : ഡല്‍ഹി മദ്യനയക്കേസില്‍ പ്രതിയായ ബിആര്‍എസ് നേതാവ് കെ കവിത കേരളത്തിലെത്തിയതും സര്‍ക്കാരുമായി സംസാരിച്ചതും ഒയാസിസ് കമ്പനിക്ക് വേണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതിന് പിന്നില്‍ ഒരുപാട് ദുരൂഹമായ ഇടപാടുകള്‍ നടന്നിട്ടുണ്ട് എന്നത് സത്യമാണെന്നും വിഡി സതീശന്‍ പറഞ്ഞു.

ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. എലപ്പുള്ളിയിലെ ബ്രൂവറിയില്‍ തീരുമാനമെടുത്തത് മുഖ്യമന്ത്രിയും മന്ത്രി എംബി രാജേഷും മാത്രം അറിഞ്ഞെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. താൻ പുറത്തുവിട്ട രേഖ വ്യാജമെന്ന് സർക്കാർ പറഞ്ഞിട്ടില്ല. ഒയാസിസ് കമ്പനിക്ക് വേണ്ടിയാണ് സർക്കാർ മദ്യനയം മാറ്റിയത്. മദ്യ നയം മാറും മുമ്പ് അവർ അവിടെ സ്ഥലം വാങ്ങി. മദ്യനയം മാറും എന്ന് കമ്പനി എങ്ങനെ അറിഞ്ഞു? അപ്പോള്‍ ഈ കമ്പനിക്ക് വേണ്ടിയാണ് മദ്യനയം മാറ്റിയത്.

വിഡി സതീശന്‍ പ്രതികരിക്കുന്നു (ETV Bharat)

പാലക്കാട് വലിയ ജലക്ഷാമം ഉണ്ടാവും. ജലക്ഷാമം കൊണ്ട് പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വന്നുവെന്ന് എംപിയായിരിക്കെ പറഞ്ഞ ആളാണ് എംബി രാജേഷ്‌ എന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അരിയാണ് സ്‌പിരിറ്റുണ്ടാക്കാൻ പദ്ധതിയില്‍ ഉപയോഗിക്കുക. ഇത് സിപിഎം കേന്ദ്ര നയത്തിനും എതിരാണ്. ഇതുവരെ കമ്പനി പ്രതികരിച്ചിട്ടില്ല. അവർക്ക് വേണ്ടി വീറോടെ വാദിക്കുന്നത് എക്സൈസ് മന്ത്രി ആണ്. പദ്ധതിക്ക് ജിഎസ്‌ടി ഇല്ല എന്ന് മന്ത്രി മനസിലാക്കണം. 210 കോടി ജിഎസ്‌ടി നഷ്‌ടമെന്നത് തെറ്റായ പ്രചാരണം ആണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എലപ്പുള്ളി മദ്യനിർമാണ കമ്പനിക്ക് അനുമതി നല്‍കിയതിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് വികെ ശ്രീകണ്‌ഠൻ എംപി ആവശ്യപ്പെട്ടു. മന്ത്രി എംബി രാജേഷും ഭാര്യാസഹോദരനും കമ്പനിയുമായി ചർച്ച നടത്തി. മുഖ്യമന്തിയെ തെറ്റിദ്ധരിപ്പിച്ചു. മുപ്പത് വർഷം പഴക്കമുള്ള മദ്യനയം മാറ്റിയത് അഴിമതിയാണ്. 2022ല്‍ ഒയാസിസിന് അനുമതി നിഷേധിച്ചു. പിന്നീട് ഒയാസിസിന് വേണ്ടി മദ്യനയത്തില്‍ തന്നെ മാറ്റം വരുത്തി അനുമതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Also Read: 'ബാറെന്ന് കേൾക്കുമ്പോൾ അഴിമതി ഓർക്കുന്നത് ജനിതക പ്രവര്‍ത്തനം'; ബ്രൂവറി വിഷയത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.