ഹൈദരാബാദ് : പങ്കാളികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാല്‍ സംഘർഷങ്ങൾ എങ്ങനെ പരിഹരിക്കപ്പെടുന്നു എന്നതിലാണ് ദാമ്പത്യ ജീവിതത്തില്‍ന്‍റെ ശക്തി നിലകൊള്ളുന്നത്. ചെറിയ പിണക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും വേഗത്തില്‍ പരിഹരിക്കപ്പെടുകയും ഒത്തുപോകാന്‍ കഴിയാത്തവര്‍ വേര്‍പിരിയുന്നതുമാണ് സാധാരണയായി കണ്ടു വരുന്നത്.
മാറുന്ന ലോകത്ത് ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പുത്തന്‍ പരിഹാരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ് വിദഗ്‌ധര്‍. ഏറ്റവും ഇത്തരത്തില്‍ ഏറ്റവും പുതുതായി അവതരിപ്പിക്കപ്പെട്ട ഒന്നാണ് സ്ലീപ്പ് ഡിവോഴ്‌സ് (ഉറക്ക വിവാഹമോചനം).
എന്താണ് സ്ലീപ്പ് ഡിവോഴ്‌സ്?
സ്ലീപ്പ് ഡിവോഴ്‌സ് ഒരു ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് ഒരു താത്‌കാലിക ബ്രേക്കിനെയാണ് സൂചിപ്പിക്കുന്നത്. ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം പങ്കാളികള്‍ക്ക് ചിന്തിക്കാനും മനസ് തണുപ്പിക്കാനും ഇടം കൊടുക്കുന്നതാണ് സ്ലീപ്പ് ഡിവോഴ്‌സ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.
ദമ്പതികൾ ഒന്നോ രണ്ടോ രാത്രി വേർപിരിഞ്ഞ് ഉറങ്ങുന്നത് സ്ലീപ്പ് ഡിവോഴ്‌സിന്‍റെ ഭാഗമാണ്. ഈ രീതി രണ്ട് പങ്കാളികൾക്ക് അവരുടെ വികാരങ്ങൾ പ്രോസസ് ചെയ്യാനും മനസിനെ ശാന്തമാക്കാനും പരസ്‌പരം നന്നായി മനസിലാക്കാനും ഇടം നല്‍കും.
എന്തുകൊണ്ട് സ്ലീപ്പ് ഡിവോഴ്‌സ് ഫലപ്രദം
ചിന്തിക്കാനുള്ള സമയം: അകന്നു നിൽക്കുന്നത് വ്യക്തികൾക്ക് അവരുടെ വികാരങ്ങൾ പ്രോസസ് ചെയ്യാനും തർക്കം കൂടുതൽ വഷളാകുന്നത് ഒഴിവാക്കാനും ഇട നൽകും.
സമ്മർദം കുറയ്ക്കുന്നു: മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഉറക്കം സഹായിക്കും. നീണ്ടുനിൽക്കുന്ന നീരസവും ഇത് തടയും.
കാഴ്‌ചപ്പാട് മെച്ചപ്പെടുത്തുന്നു: അകന്ന് കഴിയുന്നത് മറ്റൊരാളുടെ വീക്ഷണകോണിനെ നന്നായി മനസിലാക്കാൻ അനുവദിക്കുന്നു.
ദീർഘകാല പ്രത്യാഘാതങ്ങളെക്കാൾ ഹ്രസ്വകാല വേർപിരിയലിന്‍റെ ഗുണങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് പലരും ഈ തന്ത്രം കൂടുതലായി സ്വീകരിക്കുന്നു എന്ന് വിദഗ്‌ധര്‍ പറയുന്നു. ചെറിയ അഭിപ്രായ വ്യത്യാസങ്ങൾക്ക് വിവാഹ മോചനം പോലുള്ള കടുത്ത നടപടികൾ തെരഞ്ഞെടുക്കുന്നതിനു പകരം, പരസ്‌പരം മനസിലാക്കാന്‍ സമയവും സ്ഥലവും നൽകുന്നത് പ്രയോജനകരമാകുമെന്നാണ് വിദഗ്‌ധാഭിപ്രായം.
പ്രധാന കാര്യം!
സ്ലീപ്പ് ഡിവോഴ്‌സ് ഒരു പരാജയ ബന്ധത്തിന്‍റെ അടയാളമല്ല, മറിച്ച് സംഘർഷ പരിഹാരത്തിനുള്ള ഒരു മുൻകരുതൽ സമീപനം മാത്രംമാണ്. വൈകാരികതയ്ക്ക് അപ്പുറം നിന്ന് ചിന്തിക്കാന്‍ അവസരം നല്‍കുന്നതിലൂടെ ദമ്പതികൾക്ക് അവരുടെ ബന്ധം ശക്തിപ്പെടുത്താന്‍ കഴിയും എന്ന ആശയമാണ് സ്ലീപ്പ് ഡിവോഴ്‌സ് മുന്നോട്ട് വയ്‌ക്കുന്നത്.
Also Read: ജോലി സ്ഥലത്ത് ഇനി ബോറടിക്കില്ല... ഇക്കാര്യങ്ങള്‍ ചെയ്‌താല്‍ ഹാപ്പി ആയിട്ട് ഇരിക്കാം...