ന്യൂഡല്‍ഹി : ബഹിരാകാശ രംഗത്ത് പുതിയൊരു നാഴിക്കല്ലിട്ട് ഐഎസ്ആര്‍ഒ. സ്‌പേഡെക്‌സ് ഉപഗ്രഹങ്ങളുടെ ഡോക്കിങ് വിജയകരമായി പൂർത്തിയാക്കി. ഇന്ന് രാവിലെയാണ് ഡോക്കിങ് പൂര്‍ത്തിയായത്. ഐഎസ്ആര്‍ഒയുടെ മൂന്നാം ഉദ്യമത്തിലാണ് പരീക്ഷണം വിജയമായത്.
ഇതോടെ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് ബഹിരാകാശ ഡോക്കിങ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയ മറ്റ് രാജ്യങ്ങൾ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ജനുവരി 7, 9 തീയതികളിൽ പ്രഖ്യാപിച്ചിരുന്ന ഡോക്കിങ്ങുകള്‍ ഒഴിവാക്കിയിരുന്നു. ചെറു ബഹിരാകാശ വാഹനങ്ങള്‍ ഉപയോഗിച്ച് സ്‌പെയ്‌സ് ഡോക്കിങ് നടത്തുകയെന്ന ലക്ഷ്യവുമായി 2024 ഡിസംബർ 30 ന് ആണ് ഏജൻസി ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.
SpaDeX Docking Update:
— ISRO (@isro) January 16, 2025
🌟Docking Success
Spacecraft docking successfully completed! A historic moment.
Let’s walk through the SpaDeX docking process:
Manoeuvre from 15m to 3m hold point completed. Docking initiated with precision, leading to successful spacecraft capture.…
പിഎസ്‌എല്‍വി സി 60 റോക്കറ്റാണ് 220 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയിസ് സെന്‍ററില്‍ നിന്ന് ഭൂമിയുടെ 475 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. ബഹിരാകാശത്ത് ഇന്ത്യയുടെ രാജ്യാന്തര സ്പേസ് സ്‌റ്റേഷന്‍, മനുഷ്യനെ ചന്ദ്രനിലെത്തിക്കുക തുടങ്ങിയ രാജ്യത്തിന്‍റെ ഭാവി ദൗത്യങ്ങള്‍ക്ക് ഏറെ സഹായകമാകുന്നതാണ് സ്പേഡെക്‌സ് ദൗത്യം.
Also Read: ഐസ്‌ആര്‍ഒയെ നയിക്കാൻ പുതിയ 'റോക്കറ്റ് മാൻ', ഡോ. വി നാരായണന്‍ ചുമതലയേറ്റു