കേരളം

kerala

സ്വർണം പൂജിക്കാമെന്ന് വാഗ്‌ദാനം; യുവതികൾ തട്ടിയെടുത്തത് 12 പവൻ: ഒരാൾ പിടിയിൽ

By ETV Bharat Kerala Team

Published : Aug 22, 2024, 10:36 PM IST

THEFT ARREST IN KOTTAYAM  WOMAN ARRESTED IN STEALING GOLD  ROBBERY CASE IN KOTTAYAM  WOMEN STOLE GOLD FROM HOUSEWIFE
Accused Shajitha Sherif (ETV Bharat)

കോട്ടയം: പുതുപ്പള്ളിയിൽ സ്വർണം പൂജിക്കാമെന്ന പേരിൽ വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ യുവതി അറസ്‌റ്റിൽ. പാലാ സ്വദേശി ഷാജിത ഷെരീഫാണ് അറസ്‌റ്റിലായത്. പ്രതിയെ കോട്ടയം ഈസ്‌റ്റ് പൊലീസാണ് പിടികൂടിയത്. കഴിഞ്ഞ മാസമാണ് വീട്ടമ്മയെ കബളിച്ച് യുവതികൾ സ്വർണം തട്ടിയത്. പ്രതികളിൽ ഒരാളുടെ രേഖാ ചിത്രം പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. സംഭവത്തിൽ കൂട്ടുപ്രതിയായ യുവതിയെയും പൊലീസ് തിരിച്ചറിഞ്ഞു.

ABOUT THE AUTHOR

...view details