തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന എആർഎമ്മിന്‍റെ വ്യാജ പതിപ്പ് പുറത്തെത്തിയത് ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ ജിതിന്‍ ലാലാണ് ട്രെയിനിലിരുന്ന് ഒരാള്‍ ചിത്രം കാണുന്നതിന്‍റെ വീഡിയോ സഹിതം കാണിച്ച് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് ചിത്രത്തിന്‍റെ നിർമ്മാതാക്കളിൽ ഒരാളായ ലിസ്‌റ്റിൻ സ്‌റ്റീഫനും രംഗത്ത് വന്നു.
വീട്ടിലിരുന്ന് ടിവിയില്‍ വ്യാജ പതിപ്പ് കണ്ടയാള്‍ ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. സിനിമയെ നശിപ്പിക്കരുതെന്ന് പറഞ്ഞ് കൊണ്ട് ലിസ്‌റ്റിൻ സ്‌റ്റീഫൻ ആ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയിൽ പോസ്‌റ്റ് ചെയ്‌തു.
150 ദിവസങ്ങള്‍ക്ക് മേലെ ഷൂട്ടിങ്, ഒന്നര വര്‍ഷത്തെ പോസ്‌റ്റ് പ്രൊഡക്ഷന്‍ എട്ട് വര്‍ഷത്തെ സംവിധായകന്‍റെയും തിരക്കഥാകൃത്തിന്‍റെയും സ്വപ്‌നം, ഇന്‍വെസ്‌റ്റ് ചെയ്‌ത നിര്‍മാതാക്കള്‍, 100ല്‍ അധികം വരുന്ന ടീമിന്‍റെ സ്വപ്‌നം, അധ്വാനം എല്ലാം ഒന്നും അല്ലാതാക്കുന്ന കാഴ്‌ചയാണ് കാണേണ്ടി വരുന്നതെന്ന് ലിസ്‌റ്റിന്‍ കുറിച്ചു. 100 ശതമാനം തിയറ്റര്‍ എക്‌സ്‌പീരിയന്‍സ് അനുഭവിക്കേണ്ട സിനിമയാണിതെന്നും ഒരിക്കലും ഇങ്ങനെ ചെയ്‌ത് കൊണ്ട് നശിപ്പിക്കരുതെന്നും ലിസ്‌റ്റിന്‍ കൂട്ടിച്ചേര്‍ത്തു.
കുറിപ്പിന്‍റെ പൂര്‍ണ രൂപം
നന്ദി ഉണ്ട്… ഇങ്ങനെ പ്രചരിപ്പിക്കുന്നതിൽ ഒരുപാട് ഒരുപാട് നന്ദി ഉണ്ട് 🙏🏻
ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണ് !!!!
വീട്ടിൽ ഇരുന്ന് തിയേറ്റർ പ്രിന്‍റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്‌റ്റും ചെയ്യുന്നു 🙏🏻🙏🏻
150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിംഗ്, ഒന്നര വർഷത്തെ പോസ്‌റ്റ് പ്രൊഡക്ഷൻ, 8 വർഷത്തെ സംവിധായകൻ - തിരക്കഥാകൃത്തിന്‍റെ സ്വപ്‌നം, ഇൻവെസ്‌റ്റ് ചെയ്‌ത നിർമാതാക്കൾ, 100ൽ അധികം വരുന്ന ടീമിന്‍റെ സ്വപ്‌നം, അധ്വാനം എല്ലാം ഒന്നും അല്ലാതാക്കുന്ന കാഴ്‌ചയാണ് ഈ കാണേണ്ടി വരുന്നത്.
മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതലായി വേറെന്ത് പറയാനാ…
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ നേരവും കടന്നു പോവും 🙏🏻
കേരളത്തിൽ 90% ARM കളിക്കുന്നതും 3D ആണ്, 100% തീയറ്റർ എക്‌സ്‌പീരിയൻസ് അനുഭവിക്കേണ്ട സിനിമയാണ്, ഒരിക്കലും ഇങ്ങനെ ചെയ്‌തു കൊണ്ട് നശിപ്പിക്കരുത് പ്ലീസ് 🙏🏻
Nb : കുറ്റം ചെയ്യുന്നതും, ചെയ്‌തത് പ്രചരിപ്പിക്കുന്നതും കുറ്റകരം തന്നെ ആണ് !!!
ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റിലും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ട്രെയിനിൽ ഇരുന്ന് 'എആർഎം' വ്യാജ പതിപ്പ് കാണുന്ന ഒരു യാത്രക്കാരന്‍റെ വീഡിയോ ചിത്രത്തിന്‍റെ സംവിധായകൻ ജിതിൻ ലാൽ സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഒപ്പം ഹൃദയഭേദകമായൊരു കുറിപ്പും അദ്ദേഹം പങ്കുവച്ചു.
ഹൃദയം തകരുന്ന കാഴ്‌ചയാണിതെന്ന് സംവിധായകന്‍ ഇതിനോടൊപ്പം കുറിച്ചത്. വേറെയൊന്നും പറയാനില്ല ടെലിഗ്രാം വഴി എആർഎം കാണേണ്ടവര്‍ കാണട്ടെ അല്ലാതെന്ത് പറയാനാ എന്നും ജിതിന്‍ ലാല്‍ കുറിച്ചു.
Also Read:'ഈ കാഴ്‌ച ഹൃദയത്തിൽ മുറിവേൽപ്പിക്കുന്നു'; ചായ കുടിച്ച് ട്രെയിനിൽ ഇരുന്ന് എആർഎം കാണുന്ന യാത്രകന്‍