ETV Bharat / snippets

കല്ലായിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

author img

By ETV Bharat Kerala Team

Published : Sep 1, 2024, 2:26 PM IST

എം ഡി എംഎയുമായി യുവാവ് പിടിയിൽ  MAN ARRESTED WITH MDMA  YOUNG ARRESTED WITH MDMA  കല്ലായിയിൽ എംഡിഎംഎ പിടികൂടി
Sanjit Ali (ETV Bharat)

കോഴിക്കോട് : കല്ലായിയിൽ എംഡിഎം എയുമായി യുവാവ് പിടിയിൽ. കല്ലായി പാർവതിപുരം സ്വദേശി സഞ്ജിത് അലി (32) ആണ് പന്നിയങ്കര പൊലീസിന്‍റെ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പാർവതിപുരത്തെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 12.76ഗ്രാം എംഡിഎംഎആണ് കണ്ടെത്തിയത്. വീടിനകത്തെ ബാത്റൂമിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.

ആവശ്യക്കാർക്ക് എംഡിഎംഎ എത്തിച്ചു നൽകുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായ സഞ്ജിത് അലി. കല്ലായി ഭാഗത്ത് ലഹരിമരുന്ന് വിൽപന വ്യാപകമായി നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പന്നിയങ്കര പൊലീസ് ഇൻസ്പെക്‌ടർ സുകേഷ്, ഗ്രേഡ് എസ്‌ഐമാരായ ബിജു, സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Also Read : വിൽപ്പനക്കായി ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കോഴിക്കോടെത്തിച്ചു; ആലപ്പുഴ സ്വദേശി അറസ്റ്റിൽ - MDMA Seized In Kozhikode

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.