ETV Bharat / state

പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്നുപേർക്ക് ദാരുണാന്ത്യം - THREE PEOPLE DIED IN TRAIN ACCIDENT

കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് സ്‌ത്രീകൾ മരിച്ചു. വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങും വഴിയായിരുന്നു അപകടം. പാളം മുറിച്ച് കടക്കുമ്പോൾ ട്രെയിൻ തട്ടുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

TRAIN ACCIDENT  കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മരിച്ചു  കാസർകോട് ട്രെയിൻ അപകടം  TRAIN HIT IN KASARAGOD
Kanhangad Railway Station (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 14, 2024, 10:17 PM IST

കാസർകോട് കാഞ്ഞങ്ങാട് മൂന്ന് പേർ ട്രെയിൻ തട്ടി മരിച്ചു (ETV Bharat)

കാസർകോട് : കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം മൂന്നു പേർ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ (70), എയ്ഞ്ചൽ (30), ആലിസ് തോമസ് (62) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂർ - ഹിസാർ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് ആണ് ഇടിച്ചത്.

പാളം മുറിച്ച് കടക്കുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. ഇന്ന് (സെപ്റ്റംബർ 14) വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.

കള്ളാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങും വഴിയായിരുന്നു അപകടം. കണ്ണൂർ ഭാഗത്ത് നിന്ന് വന്ന ട്രെയിൻ മൂന്നു പേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Also Read: കോഴിക്കോട്ട് ട്രെയിൻ തട്ടി അമ്മയും മകളും മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.