ETV Bharat / entertainment

ആരാധകര്‍ക്ക് ആവേശം... വിജയ് ചിത്രം' ദളപതി 69' പ്രഖ്യാപിച്ചു; അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും - Thalapathy 69 Vijay announced - THALAPATHY 69 VIJAY ANNOUNCED

ചിത്രം സംവിധാനം ചെയ്യുന്ന എച്ച് വിനോദാണ്. 2025 ഒക്‌ടോബറില്‍ തിയേറ്ററുകളില്‍ എത്തും

THALAPATHY 69  VIJAY ACTOR  ദളപതി 69 സിനിമ  എച്ച് വിനോദ് സംവിധായകന്‍
Thalapathy 69 movie (ANI)
author img

By ETV Bharat Entertainment Team

Published : Sep 14, 2024, 10:35 PM IST

തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് നായകനാകുന്ന പുതിയ ചിത്രം 'ദളപതി 69' പ്രഖ്യാപിച്ചു. ചിത്രം സംവിധാനം ചെയ്യുന്ന എച്ച് വിനോദാണ്. മികച്ച സിനിമകള്‍ നിര്‍മിച്ച വെങ്കിട്ട് കെ നാരായണനാണ് കെവി എന്‍ പ്രൊഡക്ഷന്‍റെ പേരില്‍ ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍കെയുമാണ് സഹനിര്‍മാണം.

ഈ വര്‍ഷം ഒക്‌ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്‌ടോബറില്‍ തിയേറ്ററുകളില്‍ എത്തും. മറ്റൊരു ബ്ലോക്ബസ്‌റ്റര്‍ ചിത്രമായിരിക്കും 'ദളപതി 69' എന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ആരാധകര്‍ക്ക് ആവേശം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറ പ്രവര്‍ത്തകരെ കുറിച്ചും വിവരങ്ങള്‍ ഉടന്‍ പങ്കുവയ്ക്കുമെന്നും കെ വി എന്‍ പ്രൊഡക്ഷന്‍സ് അറിയിച്ചു. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം പകരുന്നത്.

69ാ-ാം ചിത്രം പൂര്‍ത്തിയാക്കുന്നതോടെ സിനിമ ജീവിതത്തോട് വിടപറഞ്ഞ് പൂര്‍ണമായും രാഷ്‌ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ വിജയ്ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള വീഡിയോ നിര്‍മാതാക്കള്‍ പുറത്തിറക്കിയിരുന്നു. 'ദി ലവ് ഫോര്‍ ദളപതി' എന്ന പേരിലാണ് 'ദളപതി 69' എന്ന് താത്കാലികമായി പേരുനല്‍കിയിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മാതാക്കളായ കെ വി എന്‍ പ്രൊഡക്ഷന്‍ ട്രിബ്യൂട്ട് വീഡിയോ പുറത്തിറക്കിയത്.

വിജയ്‌യെ കുറിച്ചുള്ള ആരാധകരുടെ ഓര്‍മകളാണ് ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം വിജയ് നായകനായ ദി ഗോട്ട് എന്ന ചിത്ര തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Also Read: ബോളിവുഡില്‍ എതിരാളികളില്ലാതെ മുന്നില്‍ സ്‌ത്രീ; 30-ാം ദിവസവും ബോക്‌സോഫിസില്‍ കുതിപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.